ഭ്രൂണഹത്യയ്ക്ക് കൂട്ടു നില്‍ക്കില്ല എന്ന ശപഥവുമായി ആരോഗ്യമേഖലയിലെ ജീവനക്കാര്‍

അയര്‍ലണ്ടിൽ, ഭ്രൂണഹത്യ നിയമവിധേയമാക്കിയ സാഹചര്യത്തില്‍ ‘തങ്ങള്‍ ഭ്രൂണഹത്യയ്ക്ക് കൂട്ടു നില്‍ക്കില്ല’ എന്ന ശപഥവുമായി ആയിരത്തോളം ഐറിഷ് ഡോക്ടര്‍മാരും നഴ്‌സുമാരും വയറ്റാട്ടികളും.

വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഡോ. ആന്‍ഡ്രൂസ് കുപ്പ്ള്‍സ്, ഭ്രൂണഹത്യ ചെയ്യില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് 911 ഡോക്ടര്‍മാര്‍ ഒപ്പിട്ട കത്തുമായി മുന്നോട്ടുവന്നു. കത്ത് വടക്കന്‍ അയര്‍ലണ്ടിലെ സെക്രട്ടറിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനറല്‍ ഫിസിഷ്യനാണ് ഡോ. ആന്‍ഡ്രൂസ് കുപ്പ്ള്‍സ്. കത്തില്‍ ഒപ്പു വച്ചവരില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും വയറ്റാട്ടിമാരും ഉള്‍പ്പെടുന്നു. ഭ്രൂണഹത്യ ചെയ്യാന്‍ തങ്ങളുടെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും പുതിയ ഭ്രൂണഹത്യാ നിയമത്തോട് തങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും ഒപ്പു വച്ചവര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.