ലോക്ക് ഡൗൺ കാലത്ത് അഞ്ചിൽ കൂടുതൽ അംഗങ്ങളുള്ള സന്യാസ-വൈദിക ഭവനങ്ങളിലെ പൊതു പ്രാർത്ഥനയ്ക്കുള്ള നിർദ്ദേശങ്ങൾ

അഞ്ചിൽ കൂടുതൽ അംഗങ്ങളുള്ള സന്യാസ ഭവനങ്ങളിലെയും വൈദികകേന്ദ്രങ്ങളിലെയും പൊതു പ്രാർത്ഥന ലോക്ക് ഡൗൺ കാലത്ത് എങ്ങനെ നടത്തണം എന്ന് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി, ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയോട് എഴുതിചോദിക്കുകയുണ്ടായി. അതിന് മറുപടിയായി ഡിജിപി ലോക്നാഥ് ബഹ്റ നൽകിയ നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

1. സന്യാസ-പൗരോഹിത്യ ഭവനങ്ങളിൽ താമസിക്കുന്നവർക്ക് ഒരുമിച്ചു താമസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാവുന്നതാണ്.

2. അങ്ങനെ ചെയ്യുമ്പോൾ ഒരു ചെറിയ മുറിയിൽ എല്ലാവരും ഒരുമിച്ച് കൂടാതിരിക്കേണ്ടതാണ്.

3. വലിയ ഹാളുകളിൽ, സാമൂഹിക അകലം പാലിച്ചുകൊണ്ട് അംഗങ്ങൾക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്

4. വലിയ ഹാളുകൾ ഇല്ലെങ്കിൽ അവരവർ താമസിക്കുന്ന മുറികളിലോ അല്ലെങ്കിൽ അഞ്ചിൽ കുറവ് ആളുകളോ ആയി പ്രാർത്ഥനയ്ക്ക് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിലോ പ്രാര്‍ത്ഥിക്കാവുന്നതാണ്.

5. എല്ലാവരുടേയും സുരക്ഷയ്ക്കു വേണ്ടിയുള്ള നിർദ്ദേശങ്ങളാണ് ഇവ.