‘മറിയത്തിൽ നിന്ന് ജനിച്ച ക്രിസ്തു’: ഇസ്രായേലിലെ പുരാതന പള്ളിയിൽ നിന്ന് ലിഖിതം കണ്ടെത്തി

പുരാതന ഇസ്ലാമിക കാലഘട്ടത്തിൽ പണികഴിപ്പിക്കപ്പെട്ട ഒരു കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ ‘മറിയത്തിൽ നിന്ന് ജനിക്കപ്പെട്ടവനാണ് ക്രിസ്തു, ഇവിടെ പ്രവേശിക്കുന്നവർ പ്രാർത്ഥിക്കണം’ എന്ന് എഴുതപ്പെട്ട ശില കണ്ടെത്തിയതായി ഇസ്രായേൽ പുരാവസ്തു ഗവേഷണ കേന്ദ്രം വെളിപ്പെടുത്തി. അക്കാലഘട്ടത്തിൽ ഈ പ്രദേശത്തു പള്ളികൾ ഉണ്ടായിരുന്നു എന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലായിരുന്നു.

അതിനാൽ തന്നെ പുരാതന ക്രിസ്തീയ ജീവിതത്തിന്റെ പല അടയാളങ്ങളും ദൈവാലയങ്ങളുടെ സാന്നിധ്യവും കാണപ്പെട്ടതിനാൽ കൂടുതൽ ശാസ്ത്രീയമായ തെളിവുകളും പഠനങ്ങളും നടത്തുവാനുള്ള സാധ്യതയാണ് മുന്നിൽ തെളിഞ്ഞിരിക്കുന്നതെന്നു ഇസ്രായേൽ പുരാവസ്തു ഗവേഷകനായ വാലിദ് അട്രാഷ്, ടൈംസ് ഓഫ് ഇസ്രയേലിനെ അറിയിച്ചു. ആധുനിക അറബ് ഗ്രാമങ്ങൾ ഇതിനു ചുറ്റും വളർന്നെങ്കിൽ പോലും ഒരു അനുഗ്രഹമെന്ന നിലയിൽ പള്ളിയുടെ മുൻപിൽ സൂക്ഷിച്ചിരുന്ന ഈ ശിലാഫലകത്തിന്റെ കണ്ടെത്തലിലൂടെ ക്രൈസ്തവ വിശ്വാസത്തിന്റെ വേരോടിയ നിലങ്ങളാണ് ഇതെന്ന് വ്യക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.