ഡുംക രൂപതയിൽ കോവിഡ് ബാധിതരായി പത്തു ദിവസത്തിനുള്ളിൽ മരണമടഞ്ഞത് അഞ്ചു വൈദികർ

ജാർഖണ്ഡ് സംസ്ഥാനത്ത് അതിരൂക്ഷമായ ആരോഗ്യപ്രതിസന്ധി നിലനിൽക്കുന്നു എന്ന്‍ റാഞ്ചി രൂപത സഹായമെത്രാൻ. പത്തു ദിവസത്തിനുള്ളിൽ അഞ്ചു വൈദികരാണ് കോവിഡ് ബാധിച്ചു മരണമടഞ്ഞത് എന്ന് മോൺ. തിയോഡോർ മസ്കറൻഹാസ് വെളിപ്പെടുത്തി. ഇ ഡബ്ള്യ ടി എൻ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രോഗബാധിതരായ വൈദികർക്കും സെമിനാരിക്കാർക്കും ലഭ്യമാകുന്ന ചികിത്സ നൽകുവാൻ ശ്രമിച്ചു വരുന്നു എന്ന് പറഞ്ഞ സഹായമെത്രാൻ യുവ വൈദികരുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി. “ഏറ്റവും വേദനിപ്പിക്കുന്നത് നമുക്ക് ചുറ്റും സംഭവിക്കുന്നതാണ്. ആശുപത്രി കിടക്കകളുടെ കുറവുണ്ട്. മരുന്നുകളുടെ കുറവുണ്ട്. ആളുകൾക്ക് നഗരത്തിലെ ഒരു ആശുപത്രിയിലും സ്ഥലം കണ്ടെത്താൻ കഴിയുന്നില്ല. പാവങ്ങളുടെ അവസ്ഥ ചിന്തിക്കാൻ കൂടെ പറ്റുന്നില്ല. അവർക്കു രോഗികളെ ആശുപത്രിയിൽ എത്തിക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.” -ബിഷപ്പ് വ്യക്തമാക്കുന്നു.

ഏപ്രിൽ 29 -ന് ഇന്ത്യയിൽ കോവിഡ് മൂലമുള്ള ഔദ്യോഗിക മരണസംഖ്യ 2,00,000 കവിഞ്ഞു, വെറും 24 മണിക്കൂറിനുള്ളിൽ 3,645 പേർ വൈറസ് ബാധിച്ച് മരിച്ചു. ജാർഖണ്ഡ് വളരെ ദരിദ്രമായ ഒരു സംസ്ഥാനം ആണ്. അതിനാൽ തന്നെ മതിയായ സൗകര്യങ്ങൾ ഇവിടെ ഇല്ല. അത് രോഗവ്യാപന തീവ്രതയും മരണവും കൂട്ടുകയാണ്. ബിഷപ്പ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.