തടവു ശിക്ഷ മനുഷ്യാന്തസ്സിനെ നശിപ്പിക്കുന്നതാകരുത്: പാപ്പാ

തടവു ശിക്ഷ മനുഷ്യാന്തസ്സിനെ ഇല്ലാതാക്കുന്നതാകരുത് എന്ന് ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. ജയില്‍ നിവാസികളുടെ അജപാലന ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ ദേശീയ അന്തര്‍ ദേശീയ യോഗത്തിൽ പങ്കെടുത്തവരോട് സംസാരിക്കവേയാണ് പാപ്പാ ഈ കാര്യം ഓർമിപ്പിച്ചത്.

സമൂഹം നിയമപരവും മനുഷ്യത്വരഹിതമായ തീരുമാനങ്ങളിലൂടെ സാമൂഹ്യ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ഒറ്റപ്പെടുത്തുകയും തടങ്കലിലാക്കുകയും ചെയ്യുന്നു. ഇത് നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനെ അനുകൂലിക്കുന്ന സാഹചര്യങ്ങൾ കുറയ്ക്കുന്നതിനും വ്യക്തികളുടെ സമഗ്രവികസനം പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിക്കുന്നതിനുപകരം യഥാർത്ഥത്തിൽ കുറ്റവാളികളെ അടിച്ചമർത്തുന്നതിനെയാണ് വെളിപ്പെടുത്തുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

ഒരു വ്യക്തിയുടെ മനുഷ്യാന്തസ്സ് സ്വന്തമാക്കല്‍ തടയുന്നതിലൂടെ അയാള്‍ വീണ്ടും അക്രമത്തിന്‍റെയും അരക്ഷിതാവസ്ഥയുടെയും ഇടയിൽ വളര്‍ച്ചയ്ക്ക് സാധ്യതകൾ കുറവുള്ള അപകടങ്ങളുടെ മുന്നിലെത്തിപ്പെടുകയാണ്. ക്രൈസ്തവ സമൂഹങ്ങൾ എന്ന നിലയിൽ നാം സ്വയം ഒരു ചോദ്യം ചോദിക്കണം. തടവറയിൽ കഴിഞ്ഞ വ്യക്തികൾ അവർ ചെയ്ത കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിച്ചിട്ടും നമ്മുടെ നിസ്സംഗതയും നിരസിക്കലും വഴി അവരുടെ ചുമലിൽ ഒരു പുതിയ ശിക്ഷ ചുമത്തുന്നത് എന്ത് കൊണ്ടാണ്? തടവ് ശിക്ഷ അനുഭവിച്ച സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ദൈവത്തിന്റെ കാരുണ്യത്തിലേയ്ക്ക് എത്തുവാനുള്ള വഴി തുറന്നു കൊടുക്കുവാൻ പ്രാദേശിക സഭകൾക്ക് കഴിയണം. പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.