മലങ്കര പള്ളികളില്‍ ഏറ്റവും വലിയ ഐക്കണ്‍ പരുമലപ്പള്ളിയില്‍

മലങ്കര സഭയിലെ പള്ളികളില്‍ ഏറ്റവും വലിയ ഐക്കണ്‍ ഇനി പരുമലപ്പള്ളിയില്‍. ക്രിസ്തുവും ശിഷ്യന്മാരും മാലാഖമാരും ഉള്‍ക്കൊള്ളുന്ന ഈ പെയിന്റിംഗ് പള്ളിയുടെ പ്രധാന മദ്ബഹയുടെ ചുവരിലാണ്.

മംഗളൂരു സ്വദേശിയായ ഫാ. അശ്വിന്‍ ഫെര്‍ണണ്ടാസിന്റെ നേതൃത്വത്തിലാണ് പെയിന്റിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. നാല്‍പതു ലക്ഷത്തോളം രൂപ ചിലവിട്ടാണ് ഐക്കണ്‍ നിര്‍മ്മിച്ചിരിക്കുക. ഐക്കണ്‍ സമര്‍പ്പണം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കത്തോലിക്ക ബാവാ നിര്‍വഹിച്ചു. കാണുന്നവരില്‍ ദൈവികമായ അനുഭൂതി ഉളവാക്കുന്ന ഐക്കണ്‍ വിശ്വാസികള്‍ക്ക് പ്രയോജനകരമായി തീരും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. വര്‍ഗീസ്‌ മാര്‍ യൂലിയോസ് ഐക്കണിന്റെ പ്രത്യേകതകള്‍ വിവരിച്ചു കൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.