ആഗോള മനുഷ്യസാഹോദര്യ സംഗമം റോമിൽ

എല്ലാവരും സഹോദരങ്ങൾ (ഫ്രത്തെല്ലി തൂത്തി) ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മെയ് മാസം 10, 11 തീയതികളിൽ റോമിൽ വച്ച് ആഗോള മനുഷ്യസാഹോദര്യ സംഗമം സംഘടിപ്പിക്കുന്നു. സംഗമത്തിൽ നൊബേൽ സമ്മാനജേതാക്കൾ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, പ്രൊഫസർമാർ, മേയർമാർ, ഡോക്ടർമാർ, മാനേജർമാർ, തൊഴിലാളികൾ, കായിക ചാമ്പ്യന്മാർ എന്നിങ്ങനെ സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ സംബന്ധിക്കും.

സംഗമത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇറ്റാലിയൻ രാഷ്ട്രപതി സെർജോ മത്തെരല്ലയും അംഗങ്ങളെ തന്റെ വസതിയിൽ സ്വീകരിക്കും. കഴിഞ്ഞ ജൂൺ പത്തിന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ ഒപ്പുവച്ച സാഹോദര്യപ്രഖ്യാപനത്തിനു ശേഷം നടക്കുന്ന വലിയ ഒരു സംഗമത്തിനാണ് വത്തിക്കാൻ നഗരവും റോമൻ നഗരവും സാക്ഷ്യം വഹിക്കാൻ പോകുന്നത്.

വ്യത്യസ്തതലങ്ങളിലാണ് നാം ജീവിക്കുന്നതെങ്കിലും, വ്യത്യസ്ത മതങ്ങളിലാണ് വിശ്വസിക്കുന്നതെങ്കിലും, സമാധാനത്തിനുവേണ്ടി സഹോദരങ്ങളെപ്പോലെ ജീവിക്കാൻ നാം ആഗ്രഹിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകളാണ് ഈ സംഗമങ്ങളുടെയും പ്രവർത്തനങ്ങളുടെയും പ്രചോദനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.