ജീവിതത്തിലുണ്ടാകുന്ന നിരാശകളെ നേരിടേണ്ടത് എങ്ങനെയെന്ന് വെളിപ്പെടുത്തി മാര്‍പാപ്പ

സ്‌പെയ്‌നിലെ കോപ്പെ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്, ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന നിരാശാജനകമായ നിമിഷങ്ങളെ എപ്രകാരമാണ് നേരിടേണ്ടതെന്ന് ഫ്രാന്‍സിസ് പാപ്പാ വിശദീകരിച്ചത്.

ഏതൊരു ക്രിസ്ത്യാനിയേയും പോലെ പാപ്പായുടെ ജീവിതത്തിലും നിരാശകള്‍ ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കില്‍ എന്താണത് എന്ന ചോദ്യത്തിന് പാപ്പാ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: “എനിക്കും ജീവിതത്തില്‍ നിരാശകളുണ്ടായിട്ടുണ്ട്. പക്ഷേ അവ നല്ലതാണ്. വിമാനങ്ങളും മറ്റും അടിയന്തരമായി നിലത്തിറക്കുന്നതിനു സമാനമാണ് നിരാശകള്‍ കുറച്ചൊക്കെ ജീവിതത്തില്‍ ഉണ്ടാവുന്നത്. ജീവിതത്തിലെ അടിയന്തര നിലത്തിറങ്ങലിന് അവ സഹായിക്കും. പക്ഷേ പ്രധാനപ്പെട്ട കാര്യം അവിടെ നിന്ന് എഴുന്നേല്‍ക്കണം എന്നതാണ്. ഒരു ഗാനത്തില്‍ പറയുന്നതുപോലെ കയറ്റത്തിനിടെ വീഴുക എന്നതല്ല പ്രശ്‍നം വീണിടത്തു തന്നെ കിടക്കുക എന്നതാണ്.

ഒരു നിരാശ ജീവിതത്തില്‍ ഉണ്ടായാല്‍ രണ്ടു രീതിയില്‍ നേരിടാം. ഇത് ഇങ്ങെനയേ സംഭവിക്കു എന്നു പറഞ്ഞ് നിരാശയില്‍ തുടരാം. അല്ലെങ്കില്‍ ആ നിരാശയില്‍ നിന്ന് വീട്ടുമാറി ജീവിതത്തിലേയ്ക്ക് തിരികെ വരാന്‍ പരിശ്രമിക്കാം. ജീവിതപരാജയമായാലും പാപജീവിതമായാലും നിരാശപ്പെടുത്തുന്ന അനുഭവങ്ങളായാലും അതിനെ അതിജീവിച്ച് മുന്നേറുക എന്നതാണ് പരിമപ്രധാനം” – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.