എത്ര മാലാഖമാരുണ്ട് ലോകത്തില്‍?

മാലാഖമാരെക്കുറിച്ച് ബൈബിളില്‍ അനേകമിടങ്ങളില്‍ പരാമര്‍ശമുണ്ടെങ്കിലും ലോകത്തില്‍ ആകെ മൊത്തം എത്ര മാലാഖമാരുണ്ടെന്നതിനെക്കുറിച്ച് കൃത്യമായ കണക്ക് രചയിതാക്കളില്‍ പലരും നല്‍കുന്നില്ല. അതിനര്‍ത്ഥം മാലാഖമാരുടെ എണ്ണം അസംഖ്യമാണെന്ന് തന്നെയാണ്. അതിന് തെളിവാകുന്ന ചില വചനഭാഗങ്ങളിലൂടെ കടന്നുപോകാം.

പെട്ടെന്ന്, സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടു കൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ചു കൊണ്ട് പറഞ്ഞു: (ലൂക്കാ 2:13).

അവന്റെ മുന്‍പില്‍ നിന്ന് അഗ്‌നിപ്രവാഹം പുറപ്പെട്ടു. ആയിരമായിരം പേര്‍ അവനെ സേവിച്ചു; പതിനായിരം പതിനായിരം പേര്‍ അവന്റെ മുന്‍പില്‍ നിന്നു. ന്യായാധിപസഭ ന്യായവിധിക്ക് ഉപവിഷ്ടമായി. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു (ദാനി. 7:10).

പിന്നെ, ഞാന്‍ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്ഠന്മാരുടെയും ചുറ്റും അനേകം ദൂതന്മാരെ കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളും ആയിരുന്നു (വെളി. 5:11).

അവിടുന്ന് മരിച്ചവരുടെ അല്ല ജീവിക്കുന്നവരുടെ ദൈവമാണ് (മത്തായി 22:32).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.