പ്രാർത്ഥിക്കാൻ സമയം തികയുന്നില്ലേ? ഈ അഞ്ച് വീട്ടുജോലികൾ പ്രാർത്ഥനയ്ക്കുള്ള സമയമാക്കാം

പ്രാർത്ഥിക്കാൻ സമയം കിട്ടുന്നില്ല എന്നത് ആധുനികലോകത്തിൽ പലരും പറഞ്ഞുകേൾക്കുന്ന പരാതിയാണ്. ഓഫീസിലെ ജോലി, വീട്ടുജോലി എന്നിവയുടെയെല്ലാം നടുവിൽ പ്രാർത്ഥിക്കാൻ സാധിക്കുന്നില്ലെന്ന് സ്ത്രീകളും വിഷമിക്കാറുണ്ട്. എന്നാൽ, പ്രാർത്ഥിക്കാൻ പ്രത്യേകസമയം ആവശ്യമില്ലെന്നതാണ് സത്യം. അനുദിന ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും പ്രാർത്ഥിക്കാൻ ധാരാളം അവസരങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്. നാം അത് തിരിച്ചറിയുന്നില്ലെന്നതാണ് സത്യം. അത്തരം ചില അവസരങ്ങൾ ഏതൊക്കെയെന്ന് നോക്കാം..

1. കിടക്ക വിരിക്കുകയും ഒരുക്കുകയും ചെയ്യുന്ന നേരം. ഒരു ദിവസത്തെ ഭാരം മുഴുവൻ നന്ദിയോടെയും അഭയം യാചിച്ചും ദൈവത്തിന് മുന്നിൽ ഇറക്കിവയ്ക്കാനും ഹൃദയം ശാന്തമാക്കുവാനും ഈ സമയത്തെ പ്രാർത്ഥന സഹായിക്കും.

2. പിറ്റേദിവസത്തേയ്ക്കുള്ള മാവ് തയ്യാറാക്കുന്ന സമയം. ഈ സമയത്ത് നാളത്തെ ദിനത്തെയും നൽകുന്ന നല്ല ഭക്ഷണത്തെയും ഓർത്ത് ദൈവത്തിന് നന്ദി പറയുകയും അന്നന്നു വേണ്ട ആഹാരത്തിനായി പ്രാർത്ഥിക്കുകയും ചെയ്യാം.

3. ജനൽ തുടയ്ക്കുന്ന നേരവും പ്രാർത്ഥന ചൊല്ലാം. സുരക്ഷിത ഭവനവും മറ്റ് സൗകര്യങ്ങളും എല്ലാം നന്ദിയോടെ ഓർക്കുകയും എല്ലാ ആപത്തപകടങ്ങളിൽ നിന്നും രക്ഷിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യാം.

4. വസ്ത്രം കഴുകുമ്പോഴും പ്രാർത്ഥിക്കാം. ദൈവം നല്‍കുന്ന എല്ലാ അനുഗ്രഹങ്ങളെയും ഓർക്കുകയും സമയമനുസരിച്ച് ജപമാല പോലുള്ള പ്രാർത്ഥനകൾ ചൊല്ലുകയും ചെയ്യാം ഈ സമയത്ത്.

5. തറ തുടയ്ക്കുന്ന നേരവും പ്രാർത്ഥിക്കാം. ഇത്തരം അവസരങ്ങൾ പ്രാർത്ഥനയ്ക്ക് അനുയോജ്യമാകുന്നതെങ്ങനെ എന്നാൽ ആ സമയത്തെല്ലാം നാം ഒറ്റയ്ക്കായിരിക്കും ഉണ്ടാവുക. അപ്പോൾ മനസ് ഏകാഗ്രമാവുകയും പ്രാർത്ഥനയ്ക്ക് സഹായിക്കുകയും ചെയ്യും. മാത്രവുമല്ല, ജോലിഭാരം കുറയ്ക്കാനും ഇത്തരം സമയങ്ങളിലെ പ്രാർത്ഥന സഹായകമാണ്.