അഡ്വ. ചാർളി പോളിനെ ആദരിച്ചു

കേരള മദ്യനിരോധന സമിതി ഏർപ്പെടുത്തിയ പ്രൊഫ. എം.പി. മന്മഥൻ പുരസ്ക്കാരം നേടിയ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോളിനെ സമിതി സംസ്ഥാന ചെയർമാൻ ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് ഷാൾ അണിയിച്ച് ആദരിച്ചു.

പാലാരിവട്ടം പിഒസി-യിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ അദ്ധ്യക്ഷനായിരുന്നു. പ്രോഗ്രാം സെക്രട്ടറി സി.എക്സ്. ബോണി, ആനിമേറ്റർ സി. അന്നബിന്ദു, ജെസി ഷാജി, തോമസുകുട്ടി മണക്കുന്നേൽ, കെ.എസ്. കുര്യാക്കോസ്, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, ജോസ് കവിയിൽ, സിബി ഡാനിയേൽ, അന്തോണിക്കുട്ടി ചെതലൻ, സി.പി. ഡേവീസ്, ജോയി പടിയാർത്ത് എന്നിവർ പ്രസംഗിച്ചു.

സി.എക്സ്. ബോണി, പ്രോഗ്രാം സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.