നസ്രത്തിലെ കുടുംബം തിരുക്കുടുംബമായതെങ്ങനെ

ഈശോയും മറിയവും യൗസേപ്പും അടങ്ങുന്ന കുടുംബമാണ് തിരുക്കുടുംബം. ഈ കുടുംബം ഇപ്രകാരം വിളിക്കപ്പെടാന്‍ ചില കാര്യകാരണങ്ങളുമുണ്ട്. തിരുവചനം തന്നെ അതിന് തെളിവ് നല്‍കുന്നുണ്ട്. എന്തുകൊണ്ട് നസ്രത്തിലെ ആ സാധാരണ കുടുംബം തിരുക്കുടുംബമായി മാറി എന്ന്. ആ വചനങ്ങളിലൂടെ ഒന്നു കടന്നുപോകാം.

അവന്‍ ഇതേക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ‘ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്’ (മത്തായി 1:20).

ജോസഫ് നിദ്രയില്‍ നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതു പോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു (മത്തായി 1:24).

ദൂതന്‍ അവളോടു പറഞ്ഞു: ‘മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന് നീ  യേശു എന്ന് പേരിടണം (ലൂക്കാ 1:30-31).

മറിയം പറഞ്ഞു: ‘ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!’ അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു (ലൂക്കാ 1:38).

പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസ്രത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു (ലൂക്കാ 2:51).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ