‘നന്മ നിറഞ്ഞ മറിയമേ..’ എന്ന പ്രാര്‍ത്ഥയുടെ അവസാന ഭാഗത്ത് ഒളിഞ്ഞിരിക്കുന്ന മറ്റൊരു പ്രാര്‍ത്ഥന

നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ആയിരക്കണക്കിന് തവണ ചൊല്ലിയിട്ടുള്ളവരാകും നല്ലൊരു ശതമാനം ക്രൈസ്തവരും. എന്നാല്‍ ഈ പ്രാര്‍ത്ഥനയുടെ അവസാന ഭാഗത്ത് മറ്റൊരു ചെറിയ പ്രാര്‍ത്ഥന ഒളിഞ്ഞിരിക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ടോ? എന്നാല്‍ അങ്ങനെയൊന്നുണ്ട്.

‘ഞങ്ങളുടെ മരണസമയത്തും’ എന്ന് പറയുന്നിടത്ത്. അപ്പോള്‍ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തിലേയ്ക്ക് പരിശുദ്ധ മറിയത്തിന്റെ സഹായവും സംരക്ഷണവും നാം തേടുകയാണ്. ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെട്ട്, ന്യായവിധിക്കായി നാഥന്റെ മുമ്പില്‍ നാം നില്‍ക്കുന്ന നിമിഷത്തിലേയ്ക്ക്.

‘മരണസമയം’ എന്നതിന് വേറെയുമൊരു അര്‍ത്ഥമുണ്ട്. മരണമെന്നത് ശരീരത്തിന്റേതു മാത്രമല്ല, പാപത്താല്‍ ആത്മാവ് മരിക്കുന്നതുമാകാം. കാരണം പാപമെന്നാല്‍ മരണം തന്നെയാണല്ലോ. അങ്ങനെ വരുമ്പോള്‍ ആ മരണസമയത്തും നമുക്കു വേണ്ടി തമ്പുരാനോട് മാതാവ് പ്രാര്‍ത്ഥിക്കണമല്ലോ. പാപത്തില്‍ മരിക്കുന്നതില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ അവിടുത്തോട് മാദ്ധ്യസ്ഥം യാചിക്കേണ്ടതാണല്ലോ. അതുകൊണ്ട്, മുഴുവന്‍ ആശയവും അര്‍ത്ഥവും മനസിലാക്കി, ആത്മാര്‍ത്ഥതയോടെ നമുക്ക് പ്രാര്‍ത്ഥിക്കാം, ‘പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങള്‍ക്കു വേണ്ടി, ഇപ്പോഴും, ‘ഞങ്ങളുടെ മരണസമയത്തും’ തമ്പുരാനോട് അപേക്ഷിച്ചുകൊള്ളണമേ’ എന്ന്.