മരിയൻ കഥകൾ 25

ആധുനിക യുവജനങ്ങളുടെ മദ്ധ്യസ്ഥയും വിശുദ്ധി സംരക്ഷിക്കുവാനായി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വി. മരിയ ഗൊരേറ്റിക്ക് പ. കന്യകയോട് തികഞ്ഞ ഭക്തിയാണുണ്ടായിരുന്നത്. അലക്സാണ്ടര്‍ എന്ന യുവാവ് പാപത്തിനു പ്രേരിപ്പിച്ചപ്പോള്‍ അതിന് സമ്മതിക്കാതിരുന്നതിനാല്‍ ഈ പിഞ്ചുബാലിക അയാളുടെ കഠാരക്കിരയായി. മരണത്തെപ്പോലും തൃണവല്‍ക്കരിച്ചുകൊണ്ട് വിശുദ്ധി സംരക്ഷിക്കുവാന്‍ സാധിച്ചത് പ.കന്യകാമറിയത്തിന്‍റെ സഹായത്താലാണെന്നു മരണത്തിനു മുമ്പ് ആശുപത്രിയില്‍ വച്ച് അവള്‍ പറഞ്ഞു.

തന്നെ നിഷ്ക്കരുണം കുത്തിമുറിവേല്‍പ്പിച്ച ആ യുവാവിനോട് എന്തെങ്കിലും വിരോധമുണ്ടോ എന്നു ചോദിച്ചതിന് ആ ബാലിക, ഇപ്രകാരമാണ് മറുപടി പറഞ്ഞത്. “കുരിശിന്‍ ചുവട്ടില്‍ വച്ച് ഈശോയെ കുരിശില്‍ തറച്ചവരോട് ക്ഷമിച്ച നമ്മുടെ അമ്മ പ.കന്യകാമറിയത്തെ പ്രതി തെറ്റുകളെല്ലാം ഞാന്‍ അലക്സാണ്ടറോട് ക്ഷമിച്ചിരിക്കുന്നു”. മാത്രമല്ല മരണത്തിനു മുമ്പ് അലക്സാണ്ടറിന്‍റെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും മറ്റുള്ളവരെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുകയും ചെയ്തു. പ.കന്യകാമറിയത്തിന്‍റെ സന്നിധിയില്‍ മരിയാ ഗൊരേറ്റി ചെയ്ത പ്രാര്‍ത്ഥനകളാണ് തന്നെ രക്ഷിക്കുന്നതെന്ന് പിന്നീട് അലക്സാണ്ടര്‍ പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.