അനാഥാലയത്തിൽ നിന്ന് ഏഴ് കുട്ടികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ അബുജ ഫെഡറൽ ടെറിട്ടറിയിലെ നഹാരതിയിലെ റാഫേൽ അനാഥാലയത്തിൽ നിന്നും ആയുധധാരികൾ ഏഴ് കുട്ടികളെയും ഒരു ജോലിക്കാരനെയും തട്ടിക്കൊണ്ടുപോയി. ജനുവരി 23-ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആയുധധാരികളായ ഒരു സംഘം അതിക്രമിച്ച് കയറി ബെഡ്‌റൂമിൽ നിന്നാണ് പത്തിനും പതിമൂന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോയ കുട്ടികളെയും സ്റ്റാഫിനെയും സുരക്ഷിതമായി രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ലോക്കൽ പോലീസ് വക്താവ് മറിയം യൂസഫ് പറഞ്ഞു. നൈജീരിയയിൽ ഗുരുതരമായ തട്ടിക്കൊണ്ടുപോകൽ ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം കങ്കാറയിലെ സർക്കാർ സയൻസ് ഹൈസ്കൂളിൽ നിന്നും ഒരു സംഘം തോക്കുധാരികൾ 300 -ലധികം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.