ഭ്രൂണഹത്യ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി ടെക്സസ് 

അമ്മയുടെ ഉദരത്തിൽ നിന്ന് കുഞ്ഞിന്റെ ഹൃദയമിടിപ്പ് ശ്രവിച്ചതിനുശേഷം നടത്തപ്പെടുന്ന എല്ലാ ഭ്രൂണഹത്യയും നിരോധിച്ചുകൊണ്ടുള്ള ബില്ലിൽ അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തിന്റെ ഗവർണർ ഗ്രെഗ് അബ്ബോട്ട്. 2021 സെപ്റ്റംബർ ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.

“നമ്മുടെ സൃഷ്ടാവ് ജീവിക്കാനുള്ള അവകാശം നമുക്ക് തന്നിരിക്കുന്നു; എങ്കിൽപോലും അനേകം കുഞ്ഞുങ്ങൾ ഭ്രൂണഹത്യയിലൂടെ വർഷംതോറും വധിക്കപ്പെടുന്നു. ഈ ബിൽ പാസ്സാക്കുന്നതു വഴി, ടെക്സസ് എന്ന സംസ്ഥാനം ഹൃദയമിടിപ്പുള്ള ഏതൊരു ഉദരസ്ഥശിശുവിനും ജീവിക്കാനുള്ള അവകാശം നിഷേധിക്കില്ലെന്ന നിയമ പരിരക്ഷയാണ് നൽകുന്നത്” – അദ്ദേഹം പറഞ്ഞു.

ടെക്സസ് കത്തോലിക്കാ കോൺഫറൻസിന്റെ പിന്തുണയോടെ പാസ്സാക്കിയ ഈ നിയമം വഴിയായി അടുത്ത ഒരു വർഷത്തിൽ ഏകദേശം അൻപതിനായിരത്തിൽപരം ഉദരസ്ഥശിശുക്കളുടെ ജീവൻ ഈ സംസ്ഥാനത്തിൽ മാത്രം സംരക്ഷിക്കാൻ സാധിക്കുമെന്ന് ഹ്യൂമൻ കൊളിഷൻ ആക്ഷൻ എന്ന സംഘത്തിന്റെ ലെജിസ്ലേറ്റീവ് ഡയറക്ടർ ആയ ചെൽസിയ യൗമാൻ പ്രത്യാശ പ്രകടിപ്പിച്ചു.

ഈ നിയമം പ്രൊ ലൈഫ് പ്രവർത്തകർക്ക് വലിയ പ്രതീക്ഷയാണ് പകരുന്നത്. ഒകാലഹോമ ഗവർണറും, നവംബർ 2021-ന് പ്രാബല്യത്തിൽ വരാൻ തക്കവിധത്തിൽ സമാനമായ നിയമം പാസ്സാക്കിയിട്ടുണ്ട്.

ലിസ സാജു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.