തടവറയില്‍ തലോടലായി ഗോര്‍ഗോന ദ്വീപിലെ തടവുകാര്‍ക്ക് മാര്‍പാപ്പയുടെ കത്ത്

ഗോര്‍ഗോന ദ്വീപിലെ തടവുകാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കത്ത് അയച്ചു. നാം എല്ലാവരും എപ്പോഴും തെറ്റ് ചെയ്യുന്നവരാണെന്നും എന്നാല്‍ ദൈവം എപ്പോഴും നമ്മോട് ക്ഷമിക്കുന്നുണ്ടെന്നും പാപ്പാ കത്തില്‍ എഴുതി. അതുകൊണ്ടു തന്നെ ഭാവിയെ പ്രതീക്ഷയോടെ കാണണം. ലിവോര്‍ണോ പ്രവിശ്യയിലെ ഗോര്‍ഗോന ദ്വീപിലെ തടവുകാര്‍ക്കാണ് പാപ്പ കത്തെഴുതിയത്.

ഈ കത്ത് തടവുകാരെ ഏറെ ആശ്വസിപ്പിച്ചുവെന്ന് ജയില്‍ അധികാരികള്‍ വ്യക്തമാക്കി. കരുണാമയനായ ദൈവം നാം ഓരോരുത്തരുടെയും തൊട്ടടുത്തുണ്ടെന്ന പ്രതീക്ഷയോടെ ജീവിക്കണമെന്നും കത്തിലൂടെ പാപ്പാ തടവുകാരെ ഓര്‍മിപ്പിച്ചു.