“സാക്ഷ്യം നൽകാനായി ദൈവം എന്നെ ജീവിക്കാൻ അനുവദിച്ചു”: കോവിഡിനെ അതിജീവിച്ച വൈദികൻ

“മറ്റുള്ളവർക്ക് സാക്ഷ്യം നൽകാൻ ദൈവം എന്നെ ജീവിക്കാൻ അനുവദിച്ചു” – കോവിഡ് രോഗം മൂലം മൂന്നുമാസം ആശുപത്രിയിൽ ചെലവഴിച്ച ശേഷം രോഗവിമുക്തനായി തിരിച്ചുവന്ന വൈദികൻ പറയുന്നു. ബ്രസീലിലെ സാന്റോസിലെ കൊറാക്കോ ഡി മരിയ ഇടവകയിലെ വികാരി ഫാ. ക്ലോഡിയോ സ്കെറർ ആണ് ഈ വൈദികൻ. ജീവന്‍ പോലും നഷ്ടപ്പെടുമെന്ന് കരുതിയ നിമിഷങ്ങളിൽ ദൈവമാണ് തന്നെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നതെന്ന് ഈ വൈദികൻ നന്ദിയോടെ ഓർക്കുന്നു.

സെപ്റ്റംബർ ഒന്നിനാണു കോവിഡ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ഉടൻ തന്നെ വൈദികനെ സാന്ത കാസ ഡി സാന്റോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മാസത്തിന് ശേഷം ഡിസംബർ 10 -ന് ആണ് ഈ വൈദികൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്നത്. “വൃക്കയ്ക്കും ശ്വാസകോശത്തിനും തകരാറുള്ള ഒരു അവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തീവ്രപരിചരണ വിഭാഗത്തിൽ കുറെ ദിവസങ്ങൾ കഴിയേണ്ടി വന്നു. വളരെ ഗുരുതരമായ അവസ്ഥയിലേയ്ക്ക്  ഫാ. സ്കെററിന്റെ ആരോഗ്യനില എത്തിയിരുന്നു” – ആശുപത്രി ഡയറക്ടർ അലക്സ് മാസിഡോ പറയുന്നു.

ആശുപത്രിയിൽ ആയിരുന്ന കാലഘട്ടം അനേകരുടെ പ്രാർത്ഥനകളും ആശ്വാസവും വളരെയധികം സഹായകമായി. ശക്തി പകർന്നു. ജീവിതത്തിലേക്ക് കടന്നു വരുകയാണെങ്കിൽ അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാൻ ഇനിയുള്ള കാലം ജീവിക്കുമെന്ന് ആശുപത്രിയിൽ ആയിരുന്നുകൊണ്ട് ഈ വൈദികൻ തീരുമാനമെടുത്തു. അങ്ങനെ അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കുവാൻ ഈശോ എനിക്ക് ജീവിതം തിരികെ നൽകിയെന്ന് മരണത്തിന്റെ വക്കിൽ നിന്നും രക്ഷപെട്ട ഈ വൈദികൻ പറയുന്നു.

കൂടാതെ, ആശുപത്രി ജീവനക്കാർ നൽകിയ പരിചരണത്തിനും അദ്ദേഹാം നന്ദി പറയുന്നു. ഫാ. സ്കെററിന്റെ സഹോദരൻ കോവിഡ് ബാധിച്ചു ഡിസംബർ നാലിന് മരണമടഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.