സമൂഹത്തിനു സാക്ഷ്യമായി മാറിയ ജീവിതമായിരുന്നു കുറ്റിക്കലച്ചന്റേതു: മാർ തോമസ് തറയിൽ

ബഹു. ജോർജ് കുറ്റിക്കലച്ചന്റെ മൃതശരീരം കോട്ടയം കൊല്ലാട് കടുവാക്കുളത്തുള്ള എംസിബിഎസ് പ്രൊവിൻഷ്യൽ ഹൗസിനോടു ചേർന്നുള്ള ചെറുപുഷ്പ ദേവാലയത്തിൽ എത്തിച്ചേർന്നപ്പോൾ ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ പിതാവ്, അതിരൂപതയിലെ അച്ചന്മാർക്കൊപ്പം ആദരാഞ്ജലികൾ അർപ്പിച്ചു ഒപ്പീസു ചൊല്ലി പ്രാർത്ഥിച്ചു.

സമൂഹത്തിനു സാക്ഷ്യമായി മാറിയ ജീവിതമായിരുന്നു കുറ്റിക്കലച്ചന്റേതു എന്ന് ആമുഖ സന്ദേശത്തിൽ പിതാവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.