ദാവീദ് രാജാവിന്റെ കാലത്തെ പ്രവേശനകവാടം അനാവരണം ചെയ്ത് പുരാവസ്തു ഗവേഷകർ

മൂന്ന് പതിറ്റാണ്ട് കാലത്തെ പരിശ്രമത്തിനു ശേഷം ദാവീദ് രാജാവിന്റെ കാലത്തെ പ്രവേശനകവാടം കണ്ടെത്തി പുരാവസ്തു ഗവേഷകർ. ബി.സി. പത്ത് – പതിനൊന്ന് നൂറ്റാണ്ട് കാലത്തുണ്ടായിരുന്ന പ്രവേശനകവാടമാണ് ഇതെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ദാവീദ് രാജാവിന്റെ കാലത്തെ പ്രവേശനകവാടമാണ് ഇതെന്നും കരുതപ്പെടുന്നു. ഈ കണ്ടെത്തലിലൂടെ ദാവീദ് രാജാവിന്റെ ഭരണകാലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും വിശ്വസിക്കുന്നു.

പുരാതന നഗരമായ ബെത്സയ്ദാ നിന്നിരുന്ന സ്ഥലത്തു നിന്നാണ് കവാടം കണ്ടെത്തിയത്. ജോഷ്വായുടെ പുസ്തകത്തിൽ നിന്ന് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പുരാവസ്തു ഗവേഷകരിലെ പ്രധാനിയായ പ്രൊഫ. റാമി ആരവ് പറഞ്ഞത്. “കോട്ടയുള്ള പട്ടണങ്ങള്‍ സിദ്‌ദിം, സേര്‍, ഹമ്മത്ത, റാക്കത്‌, കിന്നരോത്ത്‌ (ജോഷ്വ 19: 35) എന്ന വചനം ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.