യുവജനങ്ങളെ വിശ്വാസത്തില്‍ ഉറപ്പിക്കാന്‍ ‘ഫോളോ ജെസി ഗോ’

യുവജനങ്ങളെ വിശ്വാസത്തില്‍ ഉറപ്പിക്കുവാനും വിശുദ്ധ ജീവിതങ്ങളുമായി പരിചയപ്പെടാനുമായി തയ്യാറാക്കിയിരിക്കുന്ന പുതിയ വീഡിയോ ഗെയിം ആണ് ‘ഫോളോ ജെസി ഗോ’. ഫോളോ ജീസസ് ക്രൈസ്റ്റ് ഗോ എന്നാണ് ഈ പേരിന്റെ പൂര്‍ണ്ണ രൂപം.

യുവാക്കള്‍ക്കിടയില്‍ ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തമായ പോകിമോന്‍ ഗെയിമിന്റെ മാതൃകയിലാണ് ഇതും തയ്യാറാക്കിയിരിക്കുക. എന്നാല്‍ പോക്കിമോനെ തേടിയുള്ള യാത്രക്ക് പകരം വിശുദ്ധരെയും ക്രിസ്തീയ കഥാപാത്രങ്ങളെയും  തേടിയുള്ള ഗെയിം ആണിത്. കഴിഞ്ഞ ബുധനാഴ്ച്ച സ്പാനിഷ് ഭാഷയില്‍ പുറത്തിറക്കിയ ഗെയിമിന്റെ ഇംഗ്ലീഷ്, ഇറ്റാലിയന്‍ പതിപ്പുകള്‍ വരുന്ന ആഴ്ചകളില്‍ പുറത്തിറങ്ങും. ഗെയിം പാപ്പായുടെ ആശിര്‍വാദത്തോടു കൂടിയാണ് പുറത്തിറക്കിയിരിക്കുക.

ഈ കളിയില്‍ പങ്കെടുക്കുന്നവര്‍ വിശുദ്ധരെ തിരയുകയും മറിയത്തോടുള്ള ഭക്തിയില്‍ ആയിരിക്കുകയും ബൈബിള്‍ വിവരങ്ങള്‍ തിരയുകയും മറ്റുള്ളവരെ ഇതിലേക്ക് ചേര്‍ക്കുകയും ആത്മീയമായ സാധനങ്ങള്‍ ശേഖരിക്കുകയും ചെയ്യും. അവര്‍ ഒരു പള്ളിയുടെ സമീപം ആണെന്ന് ഉപയോക്താക്കളെ അറിയിക്കുന്നതിനൊപ്പം ഒരു പ്രാര്‍ഥന ചൊല്ലുവാനും ഈ ഗെയിം പ്രേരിപ്പിക്കുന്നു. ഈ ഗെയിം, വരുന്ന പനാമ യുവജന സമ്മേളനത്തിന് മുന്നോടിയായി യുവജനങ്ങളെ ഒരുക്കുന്നതിനുള്ള ഒരു ഉപകരണമായി അവതരിപ്പിക്കുവാനാണ് ആഗ്രഹിക്കുന്നത് എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ആഡ്രോയിഡ്, സിഒഎസ് ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഈ ഗെയിം ഫ്രീ ആപ്ലിക്കേഷന്‍ ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.