ജപമാല ജീവിതത്തിൽ കൊണ്ടുവരുന്ന 5 ഫലങ്ങൾ

പരിശുദ്ധ ജപമാല അനുദിനം ജപിക്കുന്നവർക്കു എണ്ണമറ്റ അനുഗ്രഹങ്ങളും വിവരിക്കാനാവാത്ത കൃപകളുമാണു ലഭിക്കുക. നമുക്കു മുമ്പേ കടന്നു പോയ വിശുദ്ധർ ഈ മഹത്തായ പ്രാർത്ഥനയുടെ അഞ്ചു ഫലങ്ങൾ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു.

ജപമാല പ്രാർത്ഥന ശ്രദ്ധയോടെ ചൊല്ലുമ്പോൾ താഴെപ്പറയുന്ന മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നു.

ജീവിതത്തിൽ ധാരാളം സമാധാനം ലഭിക്കുന്നു  

“നിങ്ങളുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും രാജ്യത്തും സമാധാനം പുലരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാ വൈകുന്നേരങ്ങളിലും ഒന്നിച്ചുകൂടി ജപമാല ചൊല്ലുക.” – പതിനൊന്നാം പീയൂസ് പാപ്പ

പ്രാർത്ഥനാ സമയം കൂടുതൽ  സാന്ദ്രമാകുന്നു

“പ്രാർത്ഥിക്കാനുള്ള ഏറ്റവും മഹത്തരമായ മാർഗ്ഗം ജപമാല ചൊല്ലി പ്രാർത്ഥിക്കകയാണ്.” – വിശുദ്ധ ഫ്രാൻസീസ് ദി സാലസ്

ജപമാലയിലെ രഹസ്യങ്ങളും പ്രാർത്ഥനകളും ധ്യാനിക്കുന്നതിനാൽ നമ്മൾ ദൈവവചനത്തോടു കൂടുതൽ അടുപ്പമുള്ളവരാകുന്നു

“ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ!” (ലൂക്കാ 1:28)

ക്രിസ്തു ശിഷ്യത്വത്തിൽ വളരുന്നു 

 “ജപമാല ചൊല്ലുക, നമ്മുടെ പാപങ്ങളുടെ വിരസത നന്മ നിറഞ്ഞ മറിയത്തിന്റെ ഏക താളത്താൽ അനുുഗ്രഹിക്കപ്പെടട്ടേ!” – വി. ജോസ് മരിയ എസ്ക്രീവ.

ക്രിസ്തുവിന്റെ ശരീരമായ സഭയോടും സ്വർഗ്ഗത്തോടും നമ്മെ കൂടുതൽ ബന്ധിപ്പിക്കുന്നു 

“സ്വർഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ഒരു വലിയ ചങ്ങലയാണ് പരിശുദ്ധ ജപമാല. അതിന്റെ ഒരു വശത്തു നമ്മുടെ കരങ്ങളും മറുവശത്തു പരിശുദ്ധ കന്യകാമറിയത്തിന്റെ കരങ്ങളും … ജപമാല പ്രാർത്ഥന പരിമിള ധൂപം പോലെ അത്യുന്നതന്റെ പാദാന്തികത്തിലേക്കു പറന്നുയരുന്നു.” – ലിസ്യുവിലെ വി. കൊച്ചുത്രേസ്യാ

അനുദിനം ജപമാല ജപിച്ചാൽ ലഭിക്കുന്ന ചില ഫലങ്ങൾ മാത്രമാണിവ മനുഷ്യബുദ്ധിക്കതീതമായ നിരവധി ഫലങ്ങളും കൃപകളും മറിയത്തിന്റെ ജപമാല വഴി ഈശോ നമുക്കു നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.