കാർഷികവൃത്തിയിലൂടെ മാത്രമേ ഭക്ഷ്യസുരക്ഷ കൈവരിക്കാനാകൂ: മാർ മാത്യു മൂലക്കാട്ട്

നിറഞ്ഞ മനസോടെയുള്ള കാർഷികവൃത്തിയിലൂടെ മാത്രമേ ഭക്ഷ്യസുരക്ഷ കൈവരിക്കാനാകുകയുള്ളൂ എന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻ വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി തടിയൻപാട് മരിയ സദൻ അനിമേഷൻ സെന്ററിൽ ആരംഭിച്ച വിത്ത് ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല വിത്തുകളുടെ സംഭരണവും വിതരണവും കാർഷികമേഖലയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ കോട്ടയം അതിരൂപത വികാരി ജനറാളും ജിഡിഎസ് പ്രസിഡണ്ടുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ്‌ ഫാ. ജോബി പൂച്ചുകണ്ടത്തിൽ, സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, വിവിധ ഗ്രാമങ്ങളിൽ നിന്നെത്തിയ ജിഡിഎസ് സ്വാശ്രയസംഘ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.