കുട്ടനാട്ടിലെ നാലായിരം കർഷകർക്ക് സഹായവുമായി ചങ്ങാനാശേരി രൂപത

പ്രളയാനന്തര കുട്ടനാടിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നാലായിരത്തിലധികം കർഷകർക്ക് സഹായം നൽകി ചങ്ങനാശേരി അതിരൂപത. 59 ഇടവകകളുടെ പരിധിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാനാജാതി മതസ്ഥർക്കാണ് സഹായം വിതരണം ചെയ്തത്.

ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യ സേവന സംഘടനയായ ചാസിന്റെ നേതൃത്വത്തിലാണ് സഹായങ്ങൾ നല്‍കിയത്. ഏകദേശം അമ്പതു ലക്ഷം രൂപയുടെ ധനസഹായം കർഷകർക്ക് വിതരണം ചെയ്തു.

കഴിഞ്ഞ ജൂണ്‍ മുതല്‍തന്നെ ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ചാസിലൂടെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. തുടര്‍ന്ന് ജൂലൈ ഓഗസ്റ്റ് മാസങ്ങളിലുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിച്ച കുട്ടനാടന്‍ ജനതയ്ക്ക് ആശ്വാസമായി ചാസിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് അതിരൂപത കോടിക്കണക്കിന് രൂപയുടെ സഹായങ്ങള്‍ എത്തിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.