ദുരിതത്തില്‍ പെട്ട് മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ സ്വന്തം ഭൂമി വിട്ടുനല്‍കിയ ആൾ

പ്രളയം വിതച്ച കേരളത്തില്‍ മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാന്‍ തന്റെ പേരില്‍ ഉള്ള 25 സെന്റ്‌ ഭൂമി വിട്ടുനല്‍കി മാതൃകയായിരിക്കുകയാണ് സാമുവല്‍ എന്ന പ്രൊട്ടസ്റ്റന്റ് പാസ്റ്റർ . പ്രളയബാധിത കേരളത്തില്‍ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുക എന്നത്.

കേരളത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ മൃതദേഹം സംസ്കരിക്കാന്‍ കഴിയാത്തവരുടെ ശരീരങ്ങള്‍ മറവു ചെയ്യുവാന്‍ പത്തനംതിട്ട ജില്ലയിലെ അടൂരില്‍ 25 സെന്റ് ഭൂമിയാണ് കുരുവിള സാമുവേല്‍ വിട്ടു നല്‍കിയത്. ഡല്‍ഹിയില്‍ ഏറെ കാലമായി പാസ്റ്റർആയി ശുശ്രുഷ ചെയ്യുന്ന സാമുവലിന്റെ കുടുംബവേരുകള്‍ പത്തനംതിട്ടയിലാണ്. “മനുഷ്യസഹജമായ സമര്‍പ്പണമാണിത്. ഈ ഭൂമിയിലേക്ക് നാം വന്നത് വെറും കയ്യോടെയാണ്. ഇവിടെ നിന്ന് മടങ്ങുന്നതും വെറും കയ്യോടെയാണ്. ഇതാണ് യാഥാര്‍ത്ഥ്യം.” അദ്ദേഹം പ്രതികരിച്ചു.

അടൂര്‍ ടൗണില്‍ നിന്നും വടക്കുമാറി മൂന്ന് കിലോ മീറ്റര്‍ അകലെ കുന്നിന്‍പുറത്താണ് ഈ ഭൂമി. ജാതി മത വ്യത്യാസങ്ങളില്ലാതെ സമീപിക്കുന്ന ആര്‍ക്കും ഈ ഭൂമിയില്‍ മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.