കുരിശടയാള പഠനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള അഞ്ച് മാര്‍ഗ്ഗങ്ങള്‍

ക്രൈസ്തവ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും എല്ലായ്‌പ്പോഴും ഉപയോഗിക്കുന്ന ഏറ്റവും ചെറിയ പ്രാര്‍ത്ഥനകളിലൊന്നാണ് കുരിശുവര അഥവാ കുരിശടയാളം. പുതിയനിയമ കാലഘട്ടത്തിന്റെ ആരംഭം മുതല്‍ തന്നെ ഈ പ്രാര്‍ത്ഥന നാം കാണുന്നുണ്ട്. ത്രീത്വത്തെ സ്മരിക്കുകയും പരിശുദ്ധ ത്രീത്വത്തിന് നമ്മെ സമര്‍പ്പിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥനയാണ് കുരിശുവര. ഈ ചെറു പ്രാര്‍ത്ഥന ജീവിതത്തിന്റെ ഭാഗമാക്കിക്കൊണ്ട് അതില്‍ നിന്ന് അനുഗ്രഹങ്ങള്‍ സ്വീകരിക്കാനുള്ള ഏതാനും മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

1. ഏതെങ്കിലും ദൈവാലയത്തിനു മുന്നിലൂടെ പോകുമ്പോള്‍ കുരിശ് വരക്കുക.

2. മക്കള്‍ വിദ്യാലയങ്ങളിലേയ്ക്ക് പോകുമ്പോള്‍ മാതാപിതാക്കള്‍ മക്കളെ അനുഗ്രഹിച്ച് നെറ്റിയില്‍ കുരിശ് വരക്കുക.

3. കഴുത്തില്‍ ജപമാലയോ വെന്തിങ്ങയോ കുരിശോ വിശുദ്ധരുടെ മെഡലുകളോ ധരിക്കുക.

4. നമ്മുടെ സ്വന്തം വാഹനങ്ങളില്‍ കുരിശോ ജപമാലയോ വിശുദ്ധരുടെ രൂപങ്ങളോ വയ്ക്കുക.

5. വാഹനം ഉപയോഗിക്കുന്നതിനു മുമ്പ് വാഹനത്തില്‍ കുരിശു വരച്ച് സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കുക.