പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഫിയാത്ത് മിഷന്റെ ഓൺലൈൻ പ്രാർത്ഥന

2021 ഏപ്രിൽ 8 മുതൽ 29 വരെ കേരളത്തിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ സമയങ്ങളിൽ ഫിയാത്ത് മിഷൻ ലൈവായി ദിവ്യകാരുണ്യ ആരാധന നടത്തി പ്രാർത്ഥിക്കുന്നു.

ഫിയാത്ത് മിഷന്റെ കുട്ടികൾക്കുള്ള ചാനലായ അമൂല്യയിലാണ് ലൈവ് ആരാധന നടത്തപ്പെടുക. എല്ലാ ദിവസവും പരീക്ഷാ സമയത്തിന് 15 മിനിറ്റ് മുമ്പ് തുടങ്ങുന്ന ആരാധന പരീക്ഷയ്ക്കു ശേഷം 5 മിനിറ്റ് കഴിഞ്ഞാണ് അവസാനിക്കുക. മക്കള്‍ പരീക്ഷാഭയത്തില്‍ നിന്ന് മോചിതരായി പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് പരീക്ഷ എഴുതുന്നതിനായി പരീക്ഷാസമയങ്ങളിൽ ദിവ്യകാരുണ്യ സന്നിധിയിലിരുന്ന് പ്രാര്‍ത്ഥിക്കാന്‍ മാതാപിതാക്കള്‍ക്ക് അവസരമൊരുക്കുക എന്നതാണ് ഫിയാത്ത് മിഷൻ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

fiat amulya എന്ന യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഈ ആരാധനയിൽ പങ്കെടുക്കാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.