ഫാത്തിമ സന്ദര്‍ശനത്തില്‍ ജപമാലയെക്കുറിച്ച് മാതാവ് പറഞ്ഞ കാര്യങ്ങള്‍

1917ല്‍ ലോകം യുദ്ധത്തില്‍ കൊടുംപിരികൊണ്ടിരിക്കുമ്പോളാണു പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ മൂന്നു കുട്ടികള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടത്. സമാധാനത്തിനായി ലോകമെമ്പാടുമുള്ളവര്‍ പ്രാര്‍ത്ഥിക്കണമെന്ന സന്ദേശം ഈ മൂന്നു കുട്ടികള്‍ക്കു മാതാവില്‍ നിന്നും ലഭിക്കുകയുണ്ടായി. ജപമാല ചൊല്ലി പ്രാര്‍ത്ഥനകള്‍ നടത്തുന്ന കോടിക്കണക്കിനാളുകളുടെ തീര്‍ത്ഥാടന സ്ഥലമായി പിന്നീട് ഇവിടം രൂപാന്തരപ്പെട്ടു. ഫാത്തിമാ സന്ദര്‍ശനത്തില്‍ മാതാവ് നല്‍കിയ പ്രധാന സന്ദേശങ്ങളെല്ലാം ജപമാല ചൊല്ലേണ്ടതിനെക്കുറിച്ചായിരുന്നു. ആ സന്ദേശങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം…

1. ഈ ലോകത്തില്‍ സമാധാനവും യുദ്ധങ്ങള്‍ അവസാനിക്കുന്നതിനും വേണ്ടി എല്ലാ ദിവസവും ജപമാല ചൊല്ലുക (മേയ് 13, 1917).

2.എന്നോടുള്ള ആദരസൂചകമായി എല്ലാ മാസവും പതിമൂന്നാം തീയതി നിങ്ങള്‍ ഇവിടെ വന്നു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം ( ജൂണ്‍ 13, 1917)

3 നിങ്ങള്‍ എല്ലാ ദിവസവും ജപമാല ചൊല്ലണം (ഓഗസ്റ്റ്, 19,1917)

4. യുദ്ധം അവസാനിക്കുന്നതിനായി ജപമാല നിരന്തരം ചൊല്ലുക. (സെപ്തംബര്‍ 13,1917 )

5. ഞാന്‍ ജപമാല രാജ്ഞി ആകുന്നു, നിത്യവും ജപമാല ചൊല്ലുക .(ഒക്ടോബര്‍ 13,1917 )

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.