സത്യദീപത്തിന്റെ മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരെവീട്ടിൽ നിര്യാതനായി

സത്യദീപത്തിന്റെ മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരെവീട്ടിൽ, ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് നിര്യാതനായി. എറണാകുളം – അങ്കമാലി അതിരൂപതാംഗമാമായിരുന്ന അച്ചൻ റോഡപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മരട് സെന്റ് ജിയാന പള്ളിവികാരിയായിരുന്നു. ഇടപ്പള്ളി തോപ്പിൽ ഇടവകാംഗമാണ്.

നടക്കാനിറങ്ങിയ ഫാ. ചെറിയാനെ ബൈക്ക് യാത്രികൻ ഇടിച്ചിടുകയായിരുന്നു. തുടർന്ന് ലക്ഷോർ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നേരത്തെ, തന്റെ ഒരു കിഡ്‌നി ദാനം ചെയ്തു കൊണ്ടും ഈ വൈദികൻ കേരള സമൂഹത്തിനു മാതൃകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.