വിശ്വാസത്തെയും പ്രതിസന്ധികളെയും തുറന്നുകാട്ടി ജക്കാർത്തയിലെ സംരംഭകർ

ആധുനിക വ്യാപാരമേഖലയിൽ വിശ്വാസത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടി ജക്കാർത്തയിൽ സംരംഭകരുടെ കോൺഫറൻസ്. ‘വേർതിരിവുകളുടെ ലോകത്തിൽ ദൈവത്തിന്റെ ജ്ഞാനത്തിനായി തിരയുന്നു’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന കോൺഫറൻസിൽ നൂറുകണക്കിന് വ്യവസായികളാണ് പങ്കെടുത്തത്.

പല സാഹചര്യത്തിലും വിശ്വാസത്തിലുമുള്ള ആളുകൾ ഒരുമിക്കുന്ന ഇടമാണ് ഇന്നത്തെ വ്യവസായരംഗം. വ്യവസായമേഖല നമ്മുടെ ജീവിതത്തെയും ഒപ്പംതന്നെ വിശ്വാസത്തെയും ബാധിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വിശ്വാസം നേരിടുന്ന പ്രതിസന്ധികളും അവയെ എങ്ങനെ അതിജീവിക്കാം എന്നുള്ള നിർദ്ദേശങ്ങളുമായിരുന്നു ഈ കോൺഫറൻസിന്റെ മുഖ്യകേന്ദ്രം.

സെമാരാംഗിന്റെ ആർച്ച്ബിഷപ്പായ മോൺ. റോബർട്ടസ് റോബിയറ്റമോക്കോ കോൺഫറൻസിൽ പങ്കെടുത്തിരുന്നു. സഭയിൽ മാറ്റങ്ങൾ തുടങ്ങിയത് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വരവോടെയയാണ്. സഭയിൽ ശുദ്ധവായു കടന്നുവരികയും ആത്മീയമായ ഒരു നവോത്ഥാനത്തിന് വഴിയൊരുക്കുകയും ചെയ്തത് രണ്ടാം വത്തിക്കാൻ കൗൺസിലാണ്‌. അദ്ദേഹം ഓർമ്മിപ്പിച്ചു.

ഒരോ ക്രിസ്ത്യാനിയെയും അവരുടെ വിളിയുടെ അനുഭവത്തിലേയ്ക്കെത്തിക്കുന്ന പ്രധാനഘടകങ്ങളിൽ ഒന്നാണ് സർഗ്ഗാത്മകത. അതിനൊപ്പം വിവേചനശക്തിയും കാര്യങ്ങളെ വിശകലനം ചെയ്യുവാനുള്ള കഴിവും വിനയവും ആവശ്യമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.