മിഷനറി മാസത്തിൽ ഫ്രാൻസിസ് പാപ്പാ നൽകുന്ന  3 മാതൃകകള്‍

അസാധാരണ മിഷനറിമാസത്തില്‍ മൂന്നു പുണ്യാത്മാക്കളെയാണ് പാപ്പാ ഫ്രാന്‍സിസ് മാതൃകയായി നല്കിയിരിക്കുന്നത്.

പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ ഇന്ധനം പ്രാര്‍ത്ഥനയാണെന്നു കാണിച്ചകൊച്ചുത്രേസ്യ പുണ്യവതിയാണ് ആദ്യത്തെ മാതൃക. പൗലോസ് ശ്ലീഹായ്ക്കുശേഷം സഭയില്‍ പ്രേഷിത തീക്ഷ്ണത ആളിക്കത്തിച്ച വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ പ്രേഷിതസമര്‍പ്പണത്തിന്‍റെ രണ്ടാമത്തെ മാതൃകയാണ്.

തന്‍റെ ചെറിയ ജോലിയില്‍നിന്നും ലഭിക്കുന്ന ഒരു ദിവസത്തെ വേദനത്തിന്‍റെ ചെറിയ പങ്കു ആഗോളസഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി ( Pontifical Mission Society) മാറ്റിവച്ച ധന്യയായ പോളിന്‍ ജാരിക്കോയെ  പ്രേഷിതപുണ്യത്തിന്‍റെ മൂന്നാമത്തെ മാതൃകയായും നല്കുകയാണ്.

ഫാ.വില്യം നെല്ലിക്കൽ