ദയാവധം നടത്തണം: ആരോഗ്യ വിദഗ്ധരെ മറികടന്നു അമേരിക്കൻ ഫെഡറൽ കോടതി

ഗർഭച്ഛിദ്രവും ദയാവധവും നടത്തികൊടുക്കാൻ ആരോഗ്യ വിദഗ്ധരെ നിർബന്ധിതരാക്കുന്ന നടപടിയുമായി അമേരിക്കൻ ഫെഡറൽ കോടതി. ജീവന് സംരക്ഷണം നൽകാൻ ആരോഗ്യ വിദഗ്ധർക്കു അവകാശം നൽകുന്ന ഹെൽത്ത് കെയർ റൂളിന് വിലക്കേർപ്പെടുത്തികൊണ്ടാണ് ഫെഡറൽ കോടതി ഭേദഗതി വരുത്തിയിരിക്കുന്നത്.

ഗർഭച്ഛിദ്രം, ലിംഗമാറ്റ ശസ്ത്രക്രിയകൾ, ദയാവധം തുടങ്ങി വിശ്വാസത്തിനു എതിരായി നിൽക്കുന്ന തിന്മകളിൽ നിന്ന് അകന്നു നിൽക്കുവാനുള്ള ഡോക്ടർമാരുടെ അവകാശത്തെയാണ് പുതിയ നിയമം ഇല്ലാതാക്കുന്നത്. അമേരിക്കയിലുടനീളമുള്ള ആരോഗ്യ പരിപാലന വിദഗ്ധരെ പ്രതിസന്ധിയിലാക്കുന്ന ഈ നടപടിക്കെതിരെ ആരോഗ്യ ജന സേവന വകുപ്പ് അപ്പീൽ നൽകുമെന്നും സൂചനയുണ്ട്.

അമേരിക്കയിലെ 19 സംസ്ഥാനങ്ങളും പ്ലാൻഡ് പേരന്റ്ഹുഡ് സംഘടനകളും ചില പ്രാദേശിക സർക്കാരുകളും ഹെൽത്ത് കെയർ റൂളിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ഇതെല്ലാം നിയമത്തിനെതിരെ ആരംഭിച്ച ഒരു നടപടിക്രമത്തിന്റെ ഭാഗമായിരുന്നുവെന്നുമാണ് കണക്കാക്കുന്നത്.