ഭരണകൂടത്തിനായി ഉപവാസ പ്രാര്‍ത്ഥനയുമായി എറിത്രിയന്‍ സമൂഹം 

എറിത്രിയയിലെ ഏകാധിപത്യ ഭരണകൂടം ഇരുപതിലധികം ക്രിസ്ത്യന്‍ ആശുപത്രികള്‍ അന്യായമായി പിടിച്ചെടുത്ത നടപടിയില്‍ ഉപവാസ പ്രാര്‍ത്ഥനയുമായി എറിത്രിയന്‍ സമൂഹം. 17 ദിവസം നീളുന്ന ഉപവാസ-പ്രാര്‍ത്ഥനയിൽ ഭരണകൂടത്തെ സമർപ്പിക്കുവാൻ എറിത്രിയന്‍ കത്തോലിക്കാ സഭാതലവന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇരുപത്തിയഞ്ചാം തീയതി ഉപവാസ പ്രാര്‍ത്ഥന ആരംഭിച്ചു. ജൂലൈ 12-നാണ് ഉപവാസ പ്രാര്‍ത്ഥന അവസാനിക്കുക. ജൂണ്‍ 22-നാണ് അസ്മാരയിലെ മെത്രാപ്പോലീത്തയായ അബൂനെ മെന്‍ഗെസ്റ്റീബ് ടെസ്ഫാമറിയം ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്. കത്തോലിക്കാ ആശുപത്രികള്‍ പിടിച്ചെടുത്ത് ദേശീയവല്‍ക്കരിക്കുവാനുള്ള സര്‍ക്കാര്‍ നടപടിയെ ശക്തമായി അപലപിച്ച മെത്രാപ്പോലീത്ത, കര്‍ത്താവിനു മാത്രമേ നമ്മേ ആശ്വസിപ്പിക്കുവാനും നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും കഴിയുകയുള്ളൂവെന്നും ഓര്‍മ്മിപ്പിച്ചു.