യുദ്ധം അവസാനിപ്പിച്ച് യുവജനങ്ങളെക്കുറിച്ച് ചിന്തിക്കുക: ഹോംഗ്-കോങ് ബിഷപ്പ് 

പരസ്പരം പോരാടുന്നത് അവസാനിപ്പിച്ച് യുവജനങ്ങളെ ശ്രദ്ധിക്കുക എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഹോംഗ്-കോങ് ബിഷപ്പ് ടോങ്. സമൂഹം നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഗവണ്മെന്റിനു മുന്നിൽ സഭ നടത്തിയ അഭ്യർത്ഥനയിലാണ് അദ്ദേഹം ഈ കാര്യം ചൂണ്ടിക്കാട്ടിയത്.

യുവജനങ്ങൾ പരിഭ്രാന്തരും ആകുലരുമാണ്. അവർ, തങ്ങളായിരിക്കുന്ന സാഹചര്യത്തെ എങ്ങനെ നേരിടണം എന്നറിയാതെ കുഴങ്ങുകയാണ്. ഈ അവസ്ഥയിൽ അവരെ സഹായിക്കുവാൻ ഗവണ്മെന്റ് മുന്നോട്ടുവരണം. അല്ലെങ്കിൽ അത് ഒരു തലമുറയെ മുഴുവൻ ബാധിക്കും – ബിഷപ്പ് വ്യക്തമാക്കി.

യുവജനങ്ങൾക്ക് പങ്കുവയ്ക്കുവാൻ നിരവധി കാര്യങ്ങളുണ്ട്. അവരുടെ സങ്കടങ്ങൾ കേൾക്കുവാനും അതിൽ അവരെ സഹായിക്കുവാനും ഒരാളുണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഹോംഗ്-കോങിലെ കത്തോലിക്കാ സഭ അതിനാവശ്യമായ സഹായങ്ങളെല്ലാം ചെയ്യുന്നുണ്ട്. കാരണം, യുവജനങ്ങൾ – അവരാണ് സഭയുടെ ഭാവി. ക്രൈസ്തവരിൽ മാത്രമല്ല, മറ്റ് മതസ്ഥരിലും ഇത്തരം സംവിധാനങ്ങൾ എത്തേണ്ടത് ആവശ്യമാണ് – അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.