ഭീതിതമായ വിജനതയില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍

സാധാരണ, മാര്‍പാപ്പയുടെ ആശീര്‍വാദം തേടി, അദ്ദേഹത്തെ അകലെ നിന്നെങ്കിലും കാണാന്‍ പതിനായിരങ്ങളും ലക്ഷങ്ങളും തടിച്ചുകൂടുന്ന സെന്റ് പീറ്റേഴ്‌സ് സ്വകയര്‍ ഈ ഞായറാഴ്ച ഭീതിതമായ രീതിയില്‍ വിജനമായിരുന്നു. ഇറ്റലിയില്‍ ശക്തമായ രീതിയില്‍ പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ ബാധ കാരണം സെന്റ് പീറ്റേഴ്‌സ് സ്വകയര്‍ അടയ്ക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ അറിയിപ്പും ഉണ്ടായിരുന്നു.

“പകര്‍ച്ചവ്യാധിയുടെ ഈ നാളുകളില്‍ നാം നമ്മിലേയ്ക്കു തന്നെ ഒതുങ്ങാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ഏകാന്തതയിലായിരുന്നുകൊണ്ട് തന്നെ സഭയില്‍ നമ്മെ ചേര്‍ത്തുനിര്‍ത്തുന്ന ഐക്യത്തെയും കൂട്ടായ്മയേയും കുറിച്ചു ചിന്തിക്കുകയും അതിന്റെ മൂല്യം മനസിലാക്കുകയും ചെയ്യാം’ – ലൈവ്‌ സ്ട്രീമിംഗിലൂടെ നല്‍കിയ സന്ദേശത്തില്‍ പാപ്പാ പറഞ്ഞു.