ക്രിസ്തുമസ് വിഭവങ്ങള്‍- എഗ് മോളി 

എഗ് മോളി: ആവശ്യമായ ചേരുവകള്‍

1. മുട്ട – 4 എണ്ണം
2. സവാള – 1
3. തക്കാളി – 2
4. പച്ചമുളക് – 4
5. ഗരംമസാല – 1 ടീസ്പൂണ്‍
6. തേങ്ങാപ്പാല്‍ – 2 തുടം
7. ഉപ്പ് – പാകത്തിന്
8. എണ്ണ – ആവശ്യത്തിന്
9. കറിവേപ്പില – 1 തണ്ട്
10. മഞ്ഞള്‍പ്പൊടി – 1 നുള്ള്

തയ്യാറാക്കുന്ന വിധം

ദോശക്കല്ലില്‍ എണ്ണ പുരട്ടിയ ശേഷം മുട്ട പൊട്ടിച്ച് ഒഴിച്ച് ചെറുതീയില്‍ വേവിക്കുക.

ഇത് അടര്‍ത്തി മാറ്റിവയ്ക്കുക. സവാള, തക്കാളി, പച്ചമുളക് ഇവ അരിഞ്ഞ് വയ്ക്കുക.

ഒരുപാനില്‍ എണ്ണ ഒഴിച്ചശേഷം അരിഞ്ഞ 2,3,4 ചേരുവകള്‍ നന്നായി വഴറ്റുക. വഴന്നുവരുമ്പോള്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുട്ട പൊരിച്ചത് ഇട്ട് പതിയെ ഇളക്കുക. ഇതിന്റെ മുകളില്‍ ഗരംമസാല തൂവുക. 2 മിനിറ്റിനുശേഷം തേങ്ങാപ്പാല്‍ ഒഴിച്ച് കറിവേപ്പിലയും വിതറി അലങ്കരിച്ച് ഉപയോഗിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.