ലോക യുവജന ദിനാഘോഷങ്ങള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു

ലോക യുവജന ദിനാഘോഷങ്ങള്‍ നടത്തേണ്ടതിന് ആവശ്യമായ അജപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ രൂപരേഖ അത്മായര്‍ക്കും കുടുംബത്തിനും ജീവനുമായുള്ള ഡിക്കാസ്ട്രി പ്രസിദ്ധീകരിച്ചു. ആറ് അദ്ധ്യായങ്ങളാണ് രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുവജന ദിനാഘോഷങ്ങള്‍ സഭയ്ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍, ലോക യുവജന ദിനാഘോഷത്തിന്റെ പ്രാധാന്യം, യുവജനങ്ങളും ക്രിസ്തുവുമായുള്ള സ്‌നേഹബന്ധം, ലോക യുവജനാഘോഷവേളകളിലെ അനുഭവങ്ങള്‍, യുവനേതൃത്വത്തെ വളര്‍ത്തല്‍, പാപ്പായുടെ ലോക യുവജനസന്ദേശം എന്നിവയെല്ലാമാണ് ഓരോ അദ്ധ്യായങ്ങളിലായി വിവരിക്കുന്ന വിഷയങ്ങള്‍.

പരിശുദ്ധ പിതാവിന്റെ സാന്നിധ്യത്തില്‍ മൂന്നു വര്‍ഷത്തിലൊരിക്കലാണ് വ്യത്യസ്ത രാജ്യങ്ങളുടെ ആതിഥേയത്വത്തില്‍ ലോക യുവജന ദിനാഘോഷം നടത്തുന്നത്. വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായാണ് യുവജനങ്ങളുടെ ഈ ആഗോളസംഗമത്തിന് തുടക്കം കുറിച്ചത്. 2022-ല്‍ പോര്‍ച്ചുഗലിലെ ലിസ്ബനാണ് അടുത്ത ലോക യുവജന സംഗമത്തിന്റെ വേദി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.