നരകം പേടിക്കുന്ന പേര് – ഫ്രാന്‍സിസ്‌

എണ്‍പത് വയസ്സുളള മെക്‌സിക്കന്‍ പുരോഹിതനാണ് ഫാദര്‍ ഫ്രാന്‍സിസ്‌കോ ലോപ്പസ് സെദാനോ. സിക്കോ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ് നാല്‍പത് വര്‍ഷങ്ങളായി ഭൂതോച്ചാടകനായി സേവനം ചെയ്യുന്നു. ഇതിനകം അദ്ദേഹം നടത്തിയത് ആറായിരത്തോളം ഭൂതോച്ചാടനങ്ങള്‍. നരകം പേടിക്കുന്ന ഒരുപേരാണ് അദ്ദേഹത്തിന്റേത്!

ഭൂതാവേശരായ വ്യക്തികളിലൂടെ സാത്താന്‍ തന്നോട് സംസാരിച്ചിട്ടുണ്ട് എന്ന് ഫാദര്‍ ഫ്രാന്‍സിസ്‌ക്കോ സാക്ഷ്യപ്പെടുത്തുന്നു. ചില വ്യക്തികളില്‍ ആവേശിച്ചിരിക്കുന്ന തിന്മയുടെ ശക്തികള്‍ തന്നെ ഭീഷണിപ്പെടുത്തുമ്പോള്‍ താന്‍ അവരോട് ഇങ്ങനെയാണ് കല്‍പിക്കുന്നതെന്ന് അദ്ദഹം പറയുന്നു. ”ഞാന്‍ വന്നിരിക്കുന്നത് യേശുക്രിസ്തുവില്‍ നിന്നാണ്. ഞാന്‍ ഒന്നുമല്ല.  കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ഞാന്‍ നിന്നോട് കല്പിക്കുന്നു, നീ ഇപ്പോള്‍ തന്നെ ഇവിടം വിട്ടുപോവുക, പുറത്തുപോവുക.” ഹോളി ലോസ് ഏഞ്ചല്‍സ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചത്.

സാത്താന്‍ ഒരു വ്യക്തിയാണ്. അതൊരിക്കലും ഒരു വസ്തുവല്ലെന്ന് ഫാദര്‍ ലോപ്പസ് പറയുന്നു.  ”നമ്മെ ദൈവത്തില്‍ നിന്ന് അകറ്റണം എന്നാണ് സാത്താന്‍ ആഗ്രഹിക്കുന്നത്. അലസത, ഭയം, മടുപ്പ്, വിദ്വേഷം മുതലായ നെഗറ്റീവായ പല കാര്യങ്ങളും നമ്മളിലേക്ക് എത്തിക്കുന്നത് പിശാചാണ്.” ഫാദര്‍ ഫ്രാന്‍സിസ്‌ക്കോ തന്റെ അനുഭവത്തില്‍ നിന്ന് പറയുന്നു. പത്തു പേര്‍ക്ക് നീക്കാന്‍ കഴിയുന്ന ഭാരമുള്ള ബെഞ്ചുകള്‍ ഭൂതാവേശനായ ഒരു പതിനെട്ടുകാരന്‍ നിഷ്പ്രയാസം നീക്കിയ സംഭവം അച്ചന്‍ വിവരിച്ചു.

വൈദ്യശാസ്ത്രത്തിന് കണ്ടുപിടിക്കാന്‍ സാധക്കാത്ത രീതിയിലാണ്  പിശാച് വരുത്തിവയ്ക്കുന്ന ചില ശാരിരിക ബുദ്ധിമുട്ടുകള്‍. ശക്തമായ പുറം വേദന, വയറിളക്കം, കണ്ണ് വേദന ഇവയ്‌ക്കൊന്നും കാരണം കണ്ടുപിടിക്കാനോ ചികിത്സിക്കാനോ ഡോക്ടേഴ്‌സിന് കഴിയണമെന്നില്ല. ഭൂതോച്ചാടനത്തിന് ദൈവികമായ സമ്മതമുണ്ടെന്നാണ് അച്ചന്റെ വിലയിരുത്തല്‍. വേദനാജനകവും ഗൗരവതരവുമായ ഭൂതോച്ചാടനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഫാദര്‍ ഫ്രാന്‍സിസ്‌കോ വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.