ബാലപീഡനങ്ങൾക്കെതിരെ സൈക്കിൾ റാലിയുമായി ജോണിക്കുട്ടിയച്ചനും കൂട്ടുകാരും 

ജോണിക്കുട്ടിയച്ചനും കൂട്ടുകാരും  തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സൈക്കിൾ യാത്ര നടത്തുകയാണ്. ബാലപീഡനങ്ങള്‍ക്കും സ്ത്രീ പീഡനങ്ങള്‍ക്കും  എതിരെയുള്ള ഒരു  നിശബ്ത പോരാട്ടമാണ് ഈ യാത്ര.  ജമ്മു കാശ്മീരിലെ  കതുവയിലെ ഹിരാനഗറിൽ, എട്ടു വയസ്സുകാരിയായ പെൺകുട്ടിക്കുണ്ടായ അനുഭവമാണ് ഇവരെ ഈ യാത്രയ്ക്ക് പ്രേരിപ്പിച്ചത്. ഇത്തരം അവസ്ഥകള്‍ക്കെതിരെ, സമൂഹത്തിൽ നടക്കുന്ന എല്ലാ വിധ ചൂഷങ്ങൾക്കുമെതിരെ നിശബ്തമായി പോരാടുകയാണ് ജോണിക്കുട്ടി അച്ചനും സുഹൃത്തുക്കളും.

അവരുടെ നിശബ്ത പോരാട്ടത്തെക്കുറിച്ച് ലൈഫെ ഡേയോട് പങ്കുവയ്ക്കുകയാണ് ജോണിക്കുട്ടിയച്ചൻ.

മൂലമറ്റം, സെന്റ് ജോസഫ് അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിലെ വിദ്യാർത്ഥിയായ ജോണിക്കുട്ടി അച്ചനും അദ്ധ്യാപകരും സുഹൃത്തുക്കളും, സമൂഹത്തിൽ സ്ത്രീകളോടും കുട്ടികളോടും ഉള്ള, വർദ്ധിച്ചു വരുന്ന  ക്രൂരതയ്ക്ക് എതിരെ നിശബ്ദമായി പോരാടാനാണ്, തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ സൈക്കിൾ യാത്ര നടത്തുന്നത്. ഫ്രെഡ്‌ഡി  ജോൺ മിഖായേൽ (ജോണിക്കുട്ടി അച്ചൻ), സെന്റ് ജോസഫ് അക്കാദമിയിലെ അസസ്റ്റന്റ്. പ്രൊഫസർ സെബാസ്റ്റ്യൻ തോമസ്, ജെറി ചെറിയാൻ ചാക്കോ, ജിബിൻ ജെയിംസ്, ആരോമൽ ആർ. എന്നിവരാണ് ഈ പോരാട്ടത്തിലെ പങ്കാളികള്‍.

സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ പീഡനങ്ങൾ ഉണ്ടായാൽ ഏതാനും കുറച്ചു നാളുകൾ അത് ചർച്ച ചെയ്യപ്പെടുന്നു പിന്നീട് എല്ലാവരും അത് മറക്കുന്നു.  പീഡനങ്ങൾ വീണ്ടും ആവർത്തിക്കുകയും ചെയ്യുന്നു. ഇതിനെതിരെ ശബ്‌ദിക്കാൻ പിന്നീട് ആരും ഉണ്ടാവുന്നില്ല,  ഈ നിശബ്തതക്ക് എതിരെ  “ബ്രേക്കിംഗ് ദി സൈലെൻസ് ത്രൂ സൈലെൻസ്” എന്ന ക്യാപ്ഷനോടെ  നിശബ്തമായി പ്രതിഷേധിക്കുകയാണ് അച്ചനും കൂട്ടുകാരും.

14 ദിവസം കൊണ്ടാണ് തിരുവനന്തപുരത്തു നിന്ന് തുടങ്ങുന്ന ഈ സൈക്കിൾ റാലി കാസർഗോഡ് എത്തുന്നത്. കേരളത്തിലെ പാലക്കാട് ഒഴികയുള്ള എല്ലാ ജില്ലകളിലൂടെയും ഈ സൈക്കിൾ റാലി കടന്നുപോകുന്നു. പെൺകുട്ടികൾക്ക് നേരെയുള്ള അക്രമണങ്ങൾക്കെതിരെ നടക്കുന്ന ഈ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്യുന്നത് രണ്ടു പെൺകുട്ടികൾ ആണ് എന്നത് ഈ റാലിയുടെ പ്രത്യേകതയാണ്. ഈ റാലിക്ക് പ്രത്യേക ബാനറുകളോ പ്രചാരണങ്ങളോ ഒന്നും തന്നെയില്ല.  “ബ്രേക്കിംഗ് ദി സൈലെൻസ് ത്രൂ സൈലെൻസ്” എന്ന എഴുതിയ ജേഴ്‌സി ധരിച്ചാണ് ഇവർ കേരളം മുഴുവൻ സഞ്ചരിക്കുന്നത്. ഓരോ സ്ഥലത്തു ചെല്ലുമ്പോഴും അവിടുത്തെ കുറച്ചു ആളുകളുടെ ഈ വിഷയത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ ശേഖരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കും.

ജമ്മു കാശ്മീരിലെ  കതുവയിലെ ഹിരാനഗറിൽ, എട്ടു വയസ്സുകാരിയായ പെൺകുട്ടിക്കുണ്ടായ അനുഭവം ആണ് ജോണിക്കുട്ടി അച്ചനെയും കൂട്ടുകാരെയും ഇങ്ങനെ ഒരു പ്രതിഷേധ സൈക്കിള്‍ റാലി സംഘടിപ്പിക്കുവാൻ പ്രേരിപ്പിച്ചത്. ആ ഒരു പെൺകുട്ടിക്ക് വേണ്ടി മാത്രമല്ല സമൂഹത്തിൽ പീഡനങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിയാണ് ഈ റാലി. നമ്മുടെ എല്ലാം അമ്മമാർക്കും സഹോദരങ്ങൾക്കും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കും ഇനി ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കുക എന്നതാണ് ഈ സൈക്കിൾ റാലിയുടെ ലക്ഷ്യം.

സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പീഡങ്ങൾക്കെതിരെ സൈക്കിൾ റാലി എന്ന ആശയം മുന്നോട് വച്ചപ്പോൾ എല്ലാവരുടെയും പൂർണമായ പിന്തുണ ഇവർക്ക് ലഭിക്കുകയുണ്ടയി. കോളേജ്,  സഭ,  സാമൂഹിക മാധ്യമങ്ങൾ, സുഹൃത്തുക്കൾ, കുടുംബങ്ങൾ… എല്ലായിടത്തും  നിന്നും ഇവർക്ക് പരിപൂർണ പിന്തുണയും പ്രാർത്ഥനയും സഹായവും ലഭിച്ചു.

പീഡനങ്ങളും ചൂഷണങ്ങളും ഇല്ലാത്ത നല്ല നാളേയ്ക്ക് വേണ്ടിയുള്ള ഇവരുടെ ശ്രമങ്ങൾ വിജയിക്കട്ടെ. സമൂഹത്തിൽ നല്ലൊരു മാറ്റം കൊണ്ടുവരാൻ എം.സി.ബി.എസ്. സഭാംഗമായ അച്ചനും സുഹൃത്തുക്കൾക്കും സാധിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.