കോവിഡ് പരിശോധനാ മാനദണ്ഡത്തിലെ മാറ്റം; ആശുപത്രികള്‍ രോഗപ്പകര്‍ച്ച ഭീതിയില്‍

കോവിഡ് പരിശോധനാ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റംമൂലം ആശുപത്രികള്‍ രോഗപ്പകര്‍ച്ചാകേന്ദ്രങ്ങളായി മാറുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍.

പത്തുദിവസത്തിനിടെ മൂവായിരത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടു. രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പ്രതിദിനം ഇരുനൂറോളം ആരോഗ്യപ്രവര്‍ത്തകർ രോഗികളാവുന്നുണ്ട്. ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് ലക്ഷണങ്ങളില്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടെന്നാണ് പുതിയ മാര്‍ഗരേഖ. ലക്ഷണങ്ങളില്ലെങ്കില്‍ പ്രസവശസ്ത്രക്രിയയ്ക്കടക്കം മുന്‍കൂര്‍ പരിശോധന ആവശ്യമില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അത്യാവശ്യ ചികിത്സകള്‍ പരിശോധനകളുടെ പേരില്‍ വൈകിപ്പിക്കരുതെന്നും പരിശോധനാസൗകര്യമില്ലെന്ന പേരില്‍ രോഗികളെ മറ്റു സ്ഥലങ്ങളിലേക്ക് റഫര്‍ ചെയ്യരുതെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. രോഗവാഹകരാണെന്ന് അറിയാതെ ശസ്ത്രക്രിയയ്ക്കും മറ്റും ശേഷം രോഗികളെ വാര്‍ഡില്‍ കിടത്തുന്നത് മറ്റുള്ളവരിലേക്കും രോഗം പകരാന്‍ കാരണമാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.