ടി.പി.ആർ കുറഞ്ഞ പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാന്‍ അനുമതി

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി. പരമാവധി 15 പേര്‍ക്കാണ് പ്രവേശനത്തിന് അനുമതി. ടിപിആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ചാണ് അടുത്ത ഒരാഴ്ചകൂടി സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. കാറ്റഗി എയിലും ബിയിലും ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും 50 ശതമാനം വരെ ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. കാറ്റഗറി സിയില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും 25 ശതമാനം വരെ ജീവനക്കാരോടെ പ്രവര്‍ത്തനം അനുവദിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.