കോവിഡ് വാക്സിനേഷൻ കൂട്ടാൻ ക്രഷിങ് കർവ് പദ്ധതി; ഏപ്രിൽ മാസം നിർണായകം: ആരോഗ്യമന്ത്രി

കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷൻ പദ്ധതി വിപുലപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ‘ക്രഷിങ് കർവ്’ എന്ന പേരിൽ മാസ് വാക്‌സിനേഷൻ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. യോഗ്യരായ എല്ലാവർക്കും വാക്‌സിൻ നൽകും.

ആവശ്യമുള്ളത്രയും വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കും. 60 വയസ്സിന് മുകളിൽ പ്രായമുള്ള നല്ല ശതമാനം ആളുകൾക്കും വാക്‌സിൻ നൽകി. ശേഷിക്കുന്നവർക്ക് അടുത്ത ദിവസങ്ങളിൽ വാക്‌സിൻ ഉറപ്പുവരുത്തും. കേന്ദ്രസർക്കാർ നിർദേശിച്ച തരത്തിലാവും വാക്‌സിൻ വിതരണത്തിലെ മുൻഗണന. സംസ്ഥാനത്ത് 11 ശതമാനം പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് സിറോ സർവേ വ്യക്തമാക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ 89 ശതമാനം പേർക്ക് രോഗം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. കോവിഡ് വ്യാപനം മുന്നിൽ കണ്ട് ശക്തമായ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തും. മന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.