കുമ്പസാര നിരോധന ശ്രമം പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശുപാര്‍ശയ്ക്കെതിരെ പാര്‍ലമെന്റില്‍ വീണ്ടും പ്രതിഷേധം. കുമ്പസാരം നിരോധിക്കാനുള്ള ശ്രമം ഭരണഘടനാവിരുദ്ധവും മതവിശ്വാസങ്ങള്‍ക്കെതിരേയുള്ള കടന്നാക്രമണവും ആണെന്ന് വയനാട് എം‌പി എം.ഐ. ഷാനവാസ് ലോക്‌സഭയില്‍  പറഞ്ഞു.

പുരോഹിതന്റെ മുന്‍പില്‍ ജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചും സ്വമേധയാ ഏറ്റുപറയുന്ന ആചാരം മനുഷ്യനെ നന്മയിലേക്കു നയിക്കുന്നതാണെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കുകയുളളൂ പുരോഹിതനോടു പറയുന്ന കുമ്പസാരരഹസ്യം ദൈവത്തോടു പറയുന്നതിനു സമമാണെന്നും അദ്ദേഹം ചൂണ്ടി കാട്ടി.

ഇത്തരം വര്‍ഗീയനീക്കങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലായെന്നും ഇതിനെതിരെ കേന്ദ്രം പ്രതികരിക്കണമെന്നും ഷാനവാസ് എം‌പി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.