യുവജനങ്ങള്‍ക്ക്‌ കൂടുതല്‍ പരിഗണന നല്‍കണം: മാര്‍ ക്ലിമീസ് ബാബ

യുവജനങ്ങള്‍ക്കു കൂടുതല്‍ പരിഗണന നല്‍കുന്ന ഒരു അജപാലന ശൈലിയിലേക്കു സഭ മാറേണ്ടതുണ്ടെന്നു മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. വത്തിക്കാനില്‍ നടക്കുന്ന യുവജന സിനഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“യുവജനങ്ങള്‍ക്ക് സഭാ ശുശ്രൂഷകളില്‍ മുന്‍ഗണന നല്‍കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. യുവജന പ്രേഷിതത്വം യുവത്വത്തില്‍ ആരംഭിക്കാന്‍ കാത്തിരിക്കാതെ ശൈശവകൗമാര പ്രായം മുതലേ തുടങ്ങിവച്ച പ്രേഷിതാഭിമുഖ്യത്തിന്റെ തുടര്‍ച്ചയായി വളരേണ്ട അജപാലനരീതിയാണു വേണ്ടത്. എല്ലാ പ്രായത്തിലും ആവശ്യമായ ഒരു മതബോധന ശൈലിയാണ് ആവശ്യം” ബാബാ പറഞ്ഞു.

സാധ്യതകളും വൈവിദ്യങ്ങളും നിറഞ്ഞ ലോകത്തില്‍ ആവശ്യമായവ മാത്രം സ്വീകരിക്കുവാനും മറ്റുള്ളവയെ തിരസ്കരിക്കാനും ഉള്ള പരിശീലനം യുവജനങ്ങള്‍ക്ക് നല്‍കുക ആവശ്യമാണ് എന്ന് സിനഡ് അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.