വി. യോഹന്നാന്റെ സുവിശേഷത്തിലെ കുര്‍ബാനയുടെ കാഴ്ചപ്പാടുകള്‍: ഡോ. മാത്യു വെള്ളാനിക്കല്‍ ക്ലാസ് നയിച്ചു

വി. യോഹന്നാന്റെ സുവിശേഷത്തിലൂടെ വെളിപ്പെടുന്ന കുര്‍ബാനയുടെ കാഴ്ചപ്പാടുകള്‍ എന്താന്നെന്ന് വിശദമാക്കി ഡോ. മാത്യു വെള്ളാനിക്കല്‍. കടുവാക്കുളം എമ്മാവൂസ് പഠന കേന്ദ്രത്തിൽ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സിൽ ക്ലാസ്സ് നയിക്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള  ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെയാണ് നടത്തുന്നത്.  ഈ ശ്രേണിയിൽ 24 ക്ലാസുകൾ ആണ് ഉള്ളത്. എല്ലാ മാസവും 2, 4 ശനിയാഴ്ചകളിൽ ഉച്ച കഴിഞ്ഞു 1: 30 മുതൽ 5:00 മണി വരെ ആണ് ക്ലാസുകൾ.

ദിവ്യകാരുണ്യ മിഷനറി സഭയുടെ എമ്മാവൂസ് പ്രവിശ്യയുടെ ഒരു സംരംഭമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.