17 വര്‍ഷത്തിനിടയില്‍ സഭയ്ക്ക് നഷ്ടമായത് നൂറോളം യുവ മിഷനറിമാര്‍

കഴിഞ്ഞ പതിനേഴു വര്‍ഷത്തിനിടയില്‍ മിശിഹായോടുള്ള സ്‌നേഹത്തെ പ്രതി സ്വന്തം ജീവന്‍ ത്യജിച്ചത് നൂറോളം യുവ മിഷനറിമാരാണ് എന്ന് പഠനങ്ങള്‍. സഭാപീഡനങ്ങള്‍ വര്‍ധിക്കുമ്പോഴും യുവ മിഷനറിമാരുടെ വിശ്വാസ തീക്ഷണത വര്‍ദ്ധിക്കുകയാണെന്നു ഏജന്‍സി ഫിദാസ് നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പുരോഹിതര്‍, അല്മായര്‍, സന്യസ്തര്‍, വൈദിക വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ നിന്ന് നൂറാളം ആളുകളുടെ പേരുകള്‍ ഏജന്‍സി പുറത്തു വിട്ടു. 2000 മുതല്‍ 2017 വരെയുള്ള കാലയളവില്‍ രക്തസാക്ഷിത്വം വരിച്ച നാല്‍പ്പത് വയസിനു താഴെയുള്ള  മിഷനറിമാരുടെ പേര് വിവരങ്ങളാണ് വ്യക്തമായ വിവരങ്ങളോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജാവേദ് അഞ്ചും എന്ന പത്തൊന്‍പതുകാരന്‍ വിദ്യാര്‍ത്ഥിയാണ് ഏജന്‍സി തയ്യറാക്കിയ പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. പാകിസ്താനിലെ ഇസ്ലാമിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ജാവേദ് ഇസ്ലാം മതം സ്വീകരിക്കുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൊല്ലപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.