മാലാഖാമാർക്കൊപ്പം ഈ ക്രിസ്തുമസിനു ഏറ്റു പാടാൻ: നക്ഷത്രരാവ്

മാലാഖാമാർക്കൊപ്പം ഈ ക്രിസ്തുമസിനു ഏറ്റു പാടാൻ ഒരു മനോഹര ക്രിസ്തുമസ് ഗാനം – നക്ഷത്രരാവ്‌. യൂദയായിലെ കുന്നിൻ ചെരുവിൽ’ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിൽ ‘വാനിടം വാഴുന്ന മാലാഖമാരോത്ത് ഗ്ലോറിയാ പാടുന്നു മോദമോടെ’ എന്ന ഈരടികൾ ആവർത്തിക്കുന്നു.

അനുഗ്രഹീതൻ’ എന്ന ക്രിസ്തീയ ഭക്തിഗാന ആൽബത്തിനു ശേഷം ഫാ. സാബു മണ്ണടയും, സിനോഷ് ഡൊമിനിക്കും ചേർന്ന് സമ്മാനിക്കുന്ന ഒരു ക്രിസ്മസ് സമ്മാനം ആണ് ‘നക്ഷത്രരാവ്‌’ എന്ന ഈ ക്രിസ്തുമസ് ഗാനം. ഇതിന്റെ ലളിതവും അർത്ഥപൂർണ്ണവുമായ വരികൾ സാബു മണ്ണട അച്ചന്റേതാണ്. ഇതിനു സംഗീതം നൽകി ആലപിച്ചിരിക്കുന്നത് സിനോഷ് ഡൊമിനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.