ക്രിസ്തുമസ് വിഭവങ്ങള്‍-കാട റോസ്റ്റ്

കാട റോസ്റ്റ്

1. കാട വൃത്തിയാക്കിയത് – 6 എണ്ണം

2. ഗരം മസാല – 2 ടീസ്പൂണ്‍

3. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

4. മുളകുപൊടി – 2 ടീസ്പൂണ്‍

5. കുരുമുളക്‌പൊടി – 1/2 ടീസ്പൂണ്‍

6. സവാള – 2 എണ്ണം

7. വെളുത്തുള്ളി – 5 അല്ലി

8. തക്കാളി – ഒന്ന്

9. വെളിച്ചെണ്ണ – ആവശ്യത്തിന്

10. ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

. കാടവൃത്തിയാക്കിയതില്‍ 2,3,4,5 ചേരുവകള്‍ പകുതി വീതം എടുത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടി വയ്ക്കുക.

. 6,7,8 ചേരുവകള്‍ ചെറുതായി അരിഞ്ഞെടുക്കുക.

. ഒരു പാന്‍ അടുപ്പില്‍വച്ച് ചൂടാക്കുക ഇതില്‍ എണ്ണയൊഴിച്ച് ചൂടാക്കുക.

. ചുടാവുമ്പോള്‍ തയ്യാറാക്കിയ കാടയിട്ട് പകുതി വറുത്ത് എടുക്കുക. കുറച്ച് എണ്ണ മാറ്റുക. ഇതിലേക്ക് അരിഞ്ഞ 6,7,8 ചേരുവകള്‍ ഇട്ട് വഴറ്റുക. വഴന്നുവരുമ്പോള്‍ ബാക്കി പൊടികളും വറുത്ത കാടയും ഇട്ട് പാകത്തിന് വെള്ളം ചേര്‍ത്ത് 10 മിനിറ്റ് മൂടി വേവിച്ച് വരട്ടിയെടുക്കുക. മുകളില്‍ മല്ലിയില വിതറി അലങ്കരിച്ച്  ഉപയോഗിക്കാം.

തയ്യാറാക്കിയത്
മെര്‍ളിന്‍ മാത്യു സിറിയക് (പാലാ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.