ക്രിസ്തുമസ്‌ ഒരുക്കം: 10 സ്നാപകയോഹന്നാൻ

ഫാ. ഷിജോ പനക്കപതാലിൽ

ഫാ. ഷിജോ പനക്കപതാലിൽ

വിശുദ്ധ ലൂക്കാ സുവിശേഷകൻ ഈശോയുടെ ജനനത്തെകുറിച്ചുള്ള അറിയിപ്പിനു മുമ്പ് രേഖപ്പെടുത്തുന്ന വചനഭാഗമാണ് സ്നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ്. സഖറിയായ്ക്കും എലിസബത്തിനും അവരുടെ വാർദ്ധക്യത്തിൽ ദൈവം കൊടുത്ത സമ്മാനം ആയിരുന്നു സ്നാപകൻ. ഈശോയ്ക്ക് വഴി ഒരുക്കാൻ വന്നവൻ ആയിരുന്നു അവൻ. തന്റെ ദൗത്യം മനോഹരമായി പൂർത്തിയാക്കി, അവൻ വളരുകയും ഞാൻ കുറയുകയും വേണം എന്നു പറഞ്ഞു തിരശീലക്ക് പിന്നിലേക്ക് പോകുന്ന യോഹന്നാൻ.

ഇന്ന് വഴിയൊരുക്കുന്നവരെക്കാൾ വഴി മുടക്കുന്നവർ ആണ് കൂടുതൽ. ആർക്കും വഴിമാറികൊടുക്കാതെ നേതൃസ്ഥാനങ്ങളിലും അധികാരങ്ങളിലും വിരാജിക്കുന്നവർ വർദ്ധിച്ചുവരുന്നു. മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിയ്ക്കുന്നവരാകാം. വഴിമുടക്കുന്നവരാകാതെ വഴിയൊരുക്കുന്നവർ ആകാം.

നിയോഗം

അർഹതയുണ്ടായിട്ടും അംഗീകരിക്കപ്പെടാത്തവർക്കുവേണ്ടി

പ്രാർത്ഥന

ഉണ്ണീശോയെ, സ്നാപകയോഹന്നാന്റെ ജീവിതം എനിക്ക് ഒരു മാതൃകയാണ്. കഴിവുള്ളവരെ അംഗീകരിക്കുവാൻ, പ്രോത്സാഹിപ്പിക്കുവാൻ, വളർത്താൻ എന്നെ പഠിപ്പിക്കണമേ. എളിമയുള്ള മനസോടെ എല്ലാവരോടും വിനയത്തോടെ പെരുമാറാൻ എനിക്ക് കൃപ തരണമേ. അധികാരം ശുശ്രുഷയാണെന്നു മനസിലാക്കി എല്ലാവരെയും അംഗീകരിക്കാൻ, അർഹതയുള്ളവരെ വളർത്താൻ എല്ലാ നേതാക്കന്മാരെയും സഹായിക്കണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും  സഫലമാക്കണമേ. ആമേൻ

സുകൃതജപം

ഉണ്ണീശോയെ, മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുവാൻ എന്നെ പഠിപ്പിക്കണമേ.

വചനം

അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം. (യോഹന്നാന്‍ 3:30)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.