ക്രിസ്തുമസ് വിഭവങ്ങള്‍- സിലോണ്‍ കൊക്കോ മില്‍ക്കി ചിക്കന്‍

സിലോണ്‍ കൊക്കോ മില്‍ക്കി ചിക്കന്‍: ആവശ്യമായ ചേരുവകള്‍

1. ചിക്കന്‍ പീസ് എല്ലില്ലാതെ ചതുരത്തില്‍ അരിഞ്ഞത് – 350 ഗ്രാം
2. സവോള – 1
3. ക്യാപ്‌സിക്കം – 1
4. വെളുത്തുള്ളി – 5 അല്ലി
5. പച്ചമുളക് – 3
6. ജിഞ്ചര്‍ പേസ്റ്റ് – 1/2 ടീസ്പൂണ്‍
7. കോണ്‍ഫ്‌ളവര്‍ – 150 ഗ്രാം
8. മുട്ട – 2
9. പെപ്പര്‍ പൗഡര്‍ – 1/2 ടീസ്പൂണ്‍
10. ചിക്കന്‍ ക്യൂബ് – 2 ടീസ്പൂണ്‍
11. മല്ലിയില ചെറുതായി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
12. ടൊമാറ്റോ സോസ് – 1 1/2 ടേബിള്‍ സ്പൂണ്‍
13. കാശ്മീരി ചില്ലി പൗഡര്‍ – 2 ടീസ്പൂണ്‍
14. തേങ്ങാപ്പാല്‍ – 6 തുടം
15. വെളിച്ചണ്ണ – ആവശ്യത്തിന്
16. ഉപ്പ് – പാകത്തിന്
17. ഏലയ്ക്ക – 4
18. കടുക് – 1 ടീസ്പൂണ്‍
19. കിസ്മിസ് കശുവണ്ടി – 1 സ്പൂണ്‍ വീതം

തയ്യാറാക്കുന്ന വിധം

കോണ്‍ഫ്‌ളവര്‍, മുട്ട, ഉപ്പ്, പകുതി പെപ്പര്‍ പൗഡര്‍ 1 സ്പൂണ്‍ ചിക്കന്‍ ക്യൂബ് എന്നിവ മിക്‌സ് ചെയ്ത് പേസ്റ്റ് ആക്കുക. ഇതിലേക്ക് ചിക്കന്‍ ക്യൂബ് ഇട്ട് വറുത്ത് കോരി മാറ്റണം. സവോള ക്യാപ്‌സിക്കം, പച്ചമുളക് വെളുത്തുള്ളി ചെറുതായി അരിഞ്ഞ് മാറ്റിവയ്ക്കുക. ഒരു പരന്ന പാനില്‍ കുറച്ച് എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് അരിഞ്ഞുവച്ച കൂട്ട് ഇട്ട് വഴറ്റുക. വഴന്നുവരുമ്പോള്‍ ചില്ലിപൗഡറും ജിഞ്ചര്‍ പേസ്റ്റ് ഇട്ട് ഇളക്കുക എന്നിട്ട് പകുതി തേങ്ങാപ്പാല്‍ ഒഴിക്കുക അതിലേക്ക് വറുത്ത ചിക്കന്‍ ഇടുക നന്നായി ഇളക്കി മൂടി വയ്ക്കുക. 5 മിനിറ്റിനുശേഷം തേങ്ങാപ്പാലും ചിക്കന്‍ ക്യൂബും പെപ്പര്‍ പൗഡറും ഇട്ട് വേവിക്കുക. ടൊമാറ്റോ സോസ് ഇട്ട് ഇളക്കിയിട്ട് ബാക്കി തേങ്ങാപ്പാല്‍ ഒഴിക്കുക. ഇതിന് മുകളിലേക്ക് അരിഞ്ഞ മല്ലിയിലയും ഏലക്കയും കിസ്മിസും കശുവണ്ടിയും വിതറുക.

തയ്യാറാക്കിയത്
മെര്‍ളിന്‍ മാത്യു സിറിയക് (പാലാ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.